ഹൈദരാബാദ്: വിനോദ യാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അനന്തഗിരിയിലാണ് അപകടമുണ്ടായത്. സ്വകാര്യ ട്രാവല്‍സിന്റെ 30 അംഗ വിനോദ യാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ബസിലുണ്ടായിരുന്ന പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടകാരണം വ്യക്തമായിട്ടില്ല.