More
ആകെ തളര്‍ന്ന് കോടിയേരി; പാര്‍ട്ടിയും സര്‍ക്കാരും പിണറായിയുടെ കയ്യില്‍
തിരുവനന്തപുരം
സി.പി.എം സംസ്ഥാന സമ്മേളനത്തിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയെ പൂര്‍ണമായി കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപണങ്ങളുടെ കൂരമ്പുകളേറ്റ് സമ്മര്‍ദ്ദത്തിലായതോടെ സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തിന് കാര്യമായ റോളില്ലാതെയായി.
മക്കളുടെ സാമ്പത്തിക തട്ടിപ്പ് ഉള്‍പെടെ മുള്‍മുനയിലാണ് കോടിയേരി. സെക്രട്ടറി പ്രതിരോധത്തിലായതോടെ നേരത്തെയുള്ളതിലും കരുത്തനായി ഭരണത്തിനൊപ്പം പാര്‍ട്ടിയിലും പിണറായി ഒന്നാമനായി നില്‍ക്കുന്ന കാഴ്ചയാണുള്ളത്. മുന്‍കാല സമ്മേളനങ്ങളിലെന്ന പോലെ പിണറായിയുടെ അധീശത്വം ഊട്ടിയുറപ്പിക്കുന്നതാവും തൃശൂര്‍ സമ്മേളനവും അതിലെ തീരുമാനങ്ങളും.
മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത് ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അവസാന വാക്ക് പിണറായിയാണ്. പാര്‍ട്ടിയും സര്‍ക്കാരും ഒരാളില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥ പാര്‍ട്ടിയുടെ ശൈലിയല്ലെന്ന് വിമര്‍ശനമുണ്ടെങ്കിലും ഇത് തുറന്നു പറയാനോ തിരുത്താനോ ഉള്ള ധൈര്യം സി.പി.എമ്മില്‍ ആര്‍ക്കുമില്ല എന്നതാണ് വസ്തുത.
സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരിടത്തും മുഖ്യമന്ത്രിക്കെതിരെ കാര്യമായ വിമര്‍ശനമുയര്‍ന്നിട്ടില്ല. ഇതേ രീതി സംസ്ഥാന സമ്മേളനത്തിലും പ്രതിനിധികള്‍ പിന്തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാരും ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന അപൂര്‍വ സ്ഥിതിവിശേഷം സി.പി.എമ്മിലുണ്ടാകും.
സംസ്ഥാന സമ്മേളനത്തില്‍ സാധാരണ ഉയര്‍ന്നുവരാറുള്ള വിഷയങ്ങള്‍ നേതാക്കളുടെ ശൈലി സംബന്ധിച്ചും പാര്‍ട്ടിയുടെ നയപരിപാടികളുമായി ബന്ധപ്പെട്ടുമാണ്. ഇതിലൊന്നും ഇടപെട്ട് ആരെയും വിമര്‍ശിക്കാനാകാത്ത വിധം കോടിയേരി കൂട്ടിലടക്കപ്പെട്ടു. ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കോടിയേരിയെ നിശബ്ദനാക്കാന്‍ പിണറായി അടക്കമുള്ള നേതാക്കള്‍ ആയുധമാക്കുന്നത്. സി.പി.എമ്മിന്റെ സംഘടനാ ശൈലിയനുസരിച്ച് സമ്മേളനകാലത്ത് സംസ്ഥാന സെക്രട്ടറിക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്. സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടത് കോടിയേരിയാണ്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തനിക്കുനേരെ തന്നെ വിരല്‍ചൂണ്ടുമെന്ന് കോടിയേരിക്ക് വ്യക്തമായി അറിയാം.
നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും ജീവിതശൈലി എല്ലാക്കാലത്തും സി.പി.എം വിലയിരുത്താറുണ്ട്. ഇത് താഴേത്തട്ടിലുള്ള നേതാക്കള്‍ക്കുള്ള ഉപദേശ രൂപേണയാണ് തയാറാക്കുന്നത്. എന്നാല്‍ ആരോപണങ്ങളില്‍ പെട്ട് മുഖം നഷ്ടപ്പെട്ട കോടിയേരിക്ക് റിപ്പോര്‍ട്ട് തിരിച്ചടിയാകും. അതേസമയം ഭരണം സമ്പൂര്‍ണ പരാജയമാണെങ്കിലും വ്യക്തിപരമായി പഴികേള്‍ക്കാതെയാണ് പിണറായി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ശേഷം വി.എസ് വിഭാഗം പൂര്‍ണമായി തുടച്ചുമാറ്റപ്പെട്ടു. തനിക്ക് ബദലായി മറ്റൊരു ശക്തി ഉയര്‍ന്നുവരാത്തത് തൃശൂര്‍ സമ്മേളനത്തില്‍ പിണറായിക്ക് കൂടുതല്‍ കരുത്ത് പകരും.
india
കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയും വിദ്വേഷ പ്രസംഗ വിരുദ്ധ നിയമം പാസാക്കും
കർണാടകയിൽ ബില്ലിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു
ഹൈദരാബാദ്: കർണാടകയ്ക്ക് പിന്നാലെ വിദ്വേഷ പ്രസംഗ വിരുദ്ധ ബിൽ പാസാക്കാനൊരുങ്ങി തെലങ്കാന സർക്കാറും. ‘ വിദ്വേഷ പ്രസംഗത്തിനെതിരെ ഞങ്ങൾ ഉടൻ തന്നെ നിയമസഭയിൽ നിയമനിർമ്മാണം നടത്തും. ഈ വിഷയം നിയമപരമായി കൈകാര്യം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞു. തെലങ്കാന സംസ്ഥാന സർക്കാറിന്റെ ക്രിസ്മസ് ദിനാഘോഷത്തിലാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ബിൽ പാസാക്കുമെന്ന് അറിയിച്ചത്. കർണാടക നിയമസഭ നിയമം പാസാക്കിയതിന് തൊട്ട് പിന്നാലെയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
വ്യാഴാഴ്ചയാണ്ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് പ്രിവൻഷൻ ബിൽ 2025 കർണാടക നിയമസഭ പാസാക്കിയത്. വ്യക്തികൾക്കും സമൂഹങ്ങൾക്കുമിടയിൽ ശത്രുത, വിദ്വേഷം, പൊരുത്തക്കേട് എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾ തടയുന്നതിനായാണ് ബിൽ പാസാക്കിയത്. ബിൽ ചർച്ചക്കെടുത്തപ്പോൾ ആഭ്യന്തരമന്ത്രി ജി. പരമേശ്വര വിശദമായി തന്നെ ബില്ലിലെ വ്യവസ്ഥകൾ വിശദീകരിച്ചിരുന്നു. പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും ഫലപ്രദമായി തടയുന്നതിന് വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് കൃത്യമായ ഒരു നിർവചനം ആവശ്യമാണെന്നും പരമേശ്വര പറഞ്ഞിരുന്നു. വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 50000 രൂപയും ചുമത്തുന്നതാണ് പുതിയ ബിൽ. വിദ്വേഷ പ്രസംഗം ആവർത്തിച്ചാൽ തടവും പിഴയും കൂടുമെന്നും ബില്ലിൽ പറയുന്നു.
kerala
ചന്ദ്രിക കാമ്പയിൻ ജനുവരി 15നകം ക്വാട്ട പൂർത്തിയാക്കണം: സാദിഖലി തങ്ങൾ
മലപ്പുറം: തൊണ്ണൂറാണ്ടിൻ്റെ പാരമ്പര്യ കരുത്തുമായി ന്യൂനപക്ഷ,പിന്നോക്ക ജനതയുടെ അവകാശ സംരക്ഷണത്തിന് ചാലക ശക്തിയായി വർത്തിക്കുന്ന ചന്ദ്രിക ദിന പത്രത്തിന്റെ വാർഷിക കാമ്പയിനിൽ നിശ്ചയിക്കപ്പെട്ട ക്വാട്ട ജനുവരി 15നകം പൂർത്തീകരിക്കണമെന്ന് ചന്ദ്രിക മാനേജിങ് ഡയരക്ടറും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻ്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മണ്ഡലം,പഞ്ചായത്ത് കമ്മിറ്റികളും ,വ്യകതിഗത ക്വാട്ടയും ഇനിയും പൂർത്തിയാക്കാത്തവർ ഇക്കാര്യം അടിയന്തിര പ്രാധാന്യത്തോടെ നിർവഹിക്കണം. മെമ്പർഷിപ്പിന് ആനുപാതികമായി പത്തു ശതമാനം ക്വാട്ട ബന്ധപ്പെട്ട ഘടകങ്ങൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നു തങ്ങൾ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എക്കാലത്തെയും മികച്ച വിജയം പാർട്ടിക്കും ഐക്യമുന്നണിക്കും നേടിത്തരുന്നതിൽ ചന്ദ്രിക വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും നൂറോട് അടുക്കുമ്പോഴും ചന്ദ്രികയുടെ പ്രസക്തിയും ആവശ്യകതയും വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും കാലത്തിനനുസരിച്ച് എഴുത്തിലും കരുത്തിലും ഈ പത്രം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും തങ്ങൾ പറഞ്ഞു.
കാമ്പയിൻ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സ്വയം വരിച്ചേർന്നും മറ്റുള്ളവരെ വരിസംഖ്യ ചേർക്കുന്നതിലും പങ്കാളികളാകണം. പോഷക സംഘടന നേതാക്കളും പ്രവർത്തകരുമടക്കമുള്ള മുഴുവൻ പാർട്ടി പ്രവർത്തകരും കാമ്പയിൻ വിജയത്തിനായി മുന്നിട്ടിറങ്ങണമെന്നും കെഎംസിസി പ്രവർത്തകർ അവരവരുടെ ഭാവങ്ങളിൽ ചന്ദ്രികയുടെ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.
india
ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നത് കരിനിയമം, ഞങ്ങള്‍ക്കത് പാര്‍ട്ടി വിഷയമായിരുന്നില്ല; വിബിജി റാം ജിക്കെതിരെ സോണിയ ഗാന്ധി
ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എംജിഎൻആർഇജിഎ) അട്ടിമറിച്ചതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എം പി. എംജിഎൻആർഇജിഎ പദ്ധതിയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ പ്രതികരിക്കുകയായിരുന്നു സോണിയ. മോദി സർക്കാർ കൊണ്ടുവന്നത് കരിനിയമമാണ്. 20 വർഷം മുമ്പ് രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടി നടത്തി പോരാട്ടമായിരുന്നു എംജിഎൻആർഇജിഎ. ഇത് ഒരു പാർട്ടി വിഷയമായിരുന്നില്ല. സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷയായിരുന്നു. അതിനെയാണ് മോദി പുതിയ ബില്ലിലൂടെ തകർത്തതെന്ന് സോണിയ വിമർശിച്ചു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വരെ മാറ്റുന്ന വിബിജി റാം ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന ബിൽ പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ രാജ്യസഭയും ലോക്‌സഭയും പാസാക്കിയിരുന്നു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇൻഡ്യ സഖ്യ പാർട്ടികൾ.
-
kerala2 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
Auto2 days agoകാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
-
kerala2 days agoപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
-
kerala2 days agoകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
-
india2 days agoനിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
-
india2 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
kerala2 days agoകൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
-
Health3 days agoഎഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍
