ന്യൂഡല്‍ഹി: കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ഒന്നിക്കുന്ന ട്രൈ ജംഗ്ഷന്‍ വനമേഖലയിലെ മുഖ്യശത്രു കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സിപിഐ(മാവോയിസ്റ്റ്) മുഖപത്രമായ കമ്മ്യൂണിസ്റ്റ്. പശ്ചിമഘട്ട മേഖലാ കമ്മിറ്റി ഈ മാസം പുറത്തിറക്കിയ ആദ്യ ലക്കത്തിലാണ് പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നത്.
പിണറായി മുഖ്യമന്ത്രിയായതിനു ശേഷമാണ് മാവോയിസ്റ്റ് വേട്ട ഇത്ര ശക്തിയാര്‍ജിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിപ്ലവ ശക്തികളെ അടിച്ചമര്‍ത്തുകയാണ് പിണറായിയുടെ സിപിഎം നയമെന്നും മുഖപത്രത്തില്‍ കുറ്റപ്പെടുത്തുന്നു. നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടക്കു പകരം വീട്ടാനായി പൊലീസ് സ്റ്റേഷനുകള്‍, ഫോറസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങള്‍ക്കു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കേരള പൊലീസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Be the first to write a comment.