തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവിശ്വാസപ്രമേയത്തിന് മറുപടി പറയുന്നതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ തന്റെ മുഖത്ത് നോക്കി കള്ളാ..കള്ളാ..എന്ന് വിളിച്ചെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. താന്‍ പറഞ്ഞതൊന്നും പ്രതിപക്ഷം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ ചില ഫയലുകള്‍ ഭാഗികമായി കത്തിനശിച്ചെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. ഇതുവരെ എല്ലാം ഇ ഫയലുകളാണെന്നാണ് സര്‍ക്കാറും ഇടതുപക്ഷവും പറഞ്ഞിരുന്നത്. അത് മുഖ്യമന്ത്രി തിരുത്തി. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.