Connect with us

kerala

രാമായണ മാസത്തില്‍ പ്രതിപക്ഷം പിണറായിയെ വേട്ടയാടിയെന്ന് ജി സുധാകരന്‍

സ്വര്‍ണക്കടത്തില്‍ ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. സര്‍ക്കാരിനോട് ശിവശങ്കരന്‍ വിശ്വാസവഞ്ചനകാട്ടി. ദുര്‍ഗന്ധം ശിവശങ്കരന്‍ വരെ മാത്രമേയുള്ളൂ.

Published

on

തിരുവനന്തപുരം: രാമായണ മാസത്തില്‍ പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയനെ വേട്ടയാടിയെന്ന് മന്ത്രി ജി. സുധാകരന്‍. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് എന്നും കള്ളപ്രചാരണവും വ്യക്തിഹത്യയും നടത്തി സര്‍ക്കാറിനെ താഴെയിറക്കാമെന്ന വ്യാമോഹത്തിലാണ് പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാമായണ മാസത്തെ രാക്ഷസീയമായ ചിന്തകള്‍ ഉപേക്ഷിച്ച് മനസ്സിനെയും ശരീരത്തേയും പരിശുദ്ധമാക്കേണ്ട മാസമായിട്ടാണ് മലയാളികള്‍ കാണുന്നത്. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം യു.ഡി.എഫും ബി.ജെ.പിയും രാക്ഷസീയമായ ചിന്തകളാണ് വച്ചുപുലര്‍ത്തുന്നത്. ഒരു അഴിമതി ആരോപണം പോലും സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അതൊരുവലിയ നേട്ടമാണ്. കാലം ആ നേട്ടം സുവര്‍ണ അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. സര്‍ക്കാരിനെ മൊത്തത്തില്‍ പറയുന്നതിന് പകരം മുഖ്യമന്ത്രിയെ വേട്ടയാടുകയാണ്- സുധാകരന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല എന്ന് മന്ത്രി അവകാശപ്പെട്ടു. സ്വര്‍ണക്കടത്തില്‍ ശിവശങ്കരന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. സര്‍ക്കാരിനോട് ശിവശങ്കരന്‍ വിശ്വാസവഞ്ചനകാട്ടി. ദുര്‍ഗന്ധം ശിവശങ്കരന്‍ വരെ മാത്രമേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. സ്വപ്നയുമായുള്ള സൗഹൃദം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ലൈഫ് മിഷന്‍ പദ്ധതി കരാറുകരാനില്‍നിന്ന് സ്വപ്ന പണം വാങ്ങിയതിന് തങ്ങള്‍ എന്ത് പിഴച്ചു? ശിവശങ്കര്‍ ഒരു വിശ്വാസവഞ്ചകനാണ്. ഭരണഘടനാപരമായി അയാള്‍ ശിക്ഷിക്കപ്പെടണം. അതയാള്‍ക്ക് കിട്ടും എന്നാല്‍ അയാള്‍ക്ക് സ്വര്‍ണക്കച്ചവടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. എന്നാല്‍ ഇവരുമായി ചേര്‍ന്ന് നടത്തിയ സൗഹൃദങ്ങള്‍ അപമാനകരമാണ്. അതിനാണ് സസ്പെന്‍ഡ് ചെയ്തത്- ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു

48 മണിക്കൂര്‍ നിരീക്ഷണത്തില്‍

Published

on

പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പാമ്പ് കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിനാണ് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റത്. വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്.

അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

Continue Reading

kerala

പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം; ഒരു കുട്ടി കൂടി മരിച്ചു

മരണം രണ്ടായി

Published

on

പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരന്‍ യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍ സ്ഥിരീകരിച്ചു.

അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങി.

റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നു. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ആരോഗ്യ പ്രശ്‌നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ദോഹയിലെ പരിപാടി മാറ്റിവെച്ചു

Published

on

കോഴിക്കോട്: റാപ്പര്‍ വേടനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.

Continue Reading

Trending