കഴിഞ്ഞ ദിവസം നടന്‍ മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലായിരുന്നു. വര്‍ക്ക് ഫ്രം ഹോമില്‍ മടി പിടിച്ചിരിക്കാതെ വര്‍ക്ക് ഔട്ട് ചെയ്യുകയാണ് എന്ന കുറിപ്പോടെ മമ്മൂട്ടി പോസ്റ്റ് ചെയ്ത ഫോട്ടോ ഇതുവരെ എട്ടര ലക്ഷത്തിനടുത്ത് ലൈക്കുകള്‍ നേടി മുന്നേറുകയാണ്.

കൂട്ടത്തില്‍ മമ്മൂട്ടി ഉപയോഗിച്ച ഫോണ്‍ കൂടി ട്രെന്റാവുകയായിരുന്നു. ആ ഫോണ്‍ ഏതാണ് എന്നതായിരുന്നു ഫോട്ടോക്കു പിന്നാലെയുള്ള അന്വേഷണം. സാധാരണ ഗതിയില്‍ സിനിമാ നടന്മാരുടെ കൂട്ടുകൂടാറുള്ള ഐഫോണ്‍ അല്ല
ഇത് എന്നതു കൊണ്ടു കൂടിയായിരുന്നു ഈ ഫോണ്‍ ഇത്ര ട്രെന്റായത്.

ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ആയ സാംസങ് ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച ഗാലക്സി S20 അള്‍ട്രാ ആണ് പുത്തന്‍ ഇന്‍സ്റ്റാഗ്രാം ചിത്രത്തില്‍ മമ്മൂട്ടിയുടെ കൈകളിലുള്ളത്. ഗാലക്സി S20 ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന മോഡല്‍ ആയ ഗാലക്സി S20 അള്‍ട്രായ്ക്ക് 97,999 രൂപയാണ് വില.