കോഴിക്കോട്; സി.പി.ഐ.മ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് പി.കെ ഫിറോസ്. ആര്‍.എസ്.എസുകാരനായ വെങ്കയ്യ നായിഡുവിന്റെ വിജയത്തെ പോലും അഭിനന്ദിച്ച പിണറായി പക്ഷേ പട്ടേലിനെ ഒന്ന് അഭിനന്ദിക്കാന്‍ തയ്യാറായില്ലെന്ന് ഫിറോസ് പറഞ്ഞു.

‘രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ഒരു തെരഞ്ഞെടുപ്പ്! ജനാധിപത്യത്തെ കശാപ്പ് ചെയ്ത്, അമിത്ഷായുടെ; ആര്‍.എസ്.എസ്സിന്റെ കുതന്ത്രങ്ങള്‍ വിജയിക്കുമോ എന്ന് ഭയപ്പെട്ട തെരഞ്ഞെടുപ്പ്!! എന്നാല്‍ വിജയം ജനാധിപത്യത്തിനായിരുന്നു. അഹമ്മദ് പട്ടേല്‍ കേവലമൊരു എം.പി മാത്രമല്ല ആയത്; മതേതര ഇന്ത്യയുടെ ചെറുത്ത് നില്‍പ്പിന്റെ പ്രതീകം കൂടിയായിരുന്നു. എല്ലാവരും വിജയം ആഘോഷിച്ചു. സി.പി.എമ്മിന് അപ്പോഴും മൗനം മാത്രമായിരുന്നു കൂട്ട് എന്നാണ് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ ഫിറോസ് അഭിപ്രായപ്പെട്ടു.

സീതാറാം യച്ചൂരിയെ സംഘ് പരിവാറുകാര്‍ അക്രമിപ്പോഴും സി.പി.എം ഭരണത്തിനെതിരെ സംഘികളുടെ രാജ്യവ്യാപക പ്രചാരണം നടന്നപ്പോഴും ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നു, എന്നാല്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ ചെന്ന രാഹുല്‍ ഗാന്ധിയെ ബി.ജെ.പി സര്‍ക്കാറിന്റെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴും ഗുജറാത്ത് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ സംഘ്പരിവാറുകാര്‍ അക്രമിച്ചപ്പോഴും കാറിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത്‌പ്പോഴും സി. പി. എം മിണ്ടിയില്ല. രാജ്യവ്യാപക പ്രതിഷേധമുണ്ടായിട്ടും നമ്മടെ മുഖ്യമന്ത്രി ഫെയിസ് ബുക്കില്‍ പോലും ഒരു വരി കുറിച്ചില്ല തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഫിറോസ് ഉയര്‍ത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡല്‍ഹി, ജൂണ്‍ 7:
”””””””’
സീതാറാം യച്ചൂരിയെ സംഘ് പരിവാറുകാര്‍ അക്രമിക്കുന്നു. അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. കേരളത്തില്‍ പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡണ്ടുമൊക്കെ യെച്ചൂരിക്ക് പിന്തുണ പ്രഖ്യാപിക്കുന്നു.
തിരുവനന്തപുരം, ഇക്കഴിഞ്ഞ ദിവസങ്ങള്‍:
”””””””””””””’
ബി.ജെ.പി സി.പി.എം സംഘര്‍ഷമുണ്ടാകുന്നു. ഗുണ്ടകളുടെ പകയാലോ രാഷ്ട്രീയ വൈരാഗ്യത്താലോ ഒരു ആര്‍.എസ്.എസുകാരന്‍ കൊല്ലപ്പെടുന്നു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് സി.പി.എം ഭരണത്തിനെതിരെ സംഘികളുടെ രാജ്യവ്യാപക പ്രചാരണം. സി.പി.എം ഭരണത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരമായിട്ടും പ്രതിപക്ഷവും സര്‍ക്കാറിനൊപ്പം നില്‍ക്കുന്നു. കേരളം ഒറ്റക്കെട്ട്!!
ബംഗാള്‍, രാജ്യസഭാ തെരഞ്ഞെടുപ്പ്:
”””””””””””””’
കോണ്‍ഗ്രസിന്റെ (44) പകുതിയോളം എണ്ണം എം.എല്‍.എമാരേ (28) സി.പി.എമ്മിനുള്ളൂവെങ്കിലും സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ പിന്തുണയുമായി കോണ്‍ഗ്രസ് മുന്നോട്ടുവരുന്നു.
*******************
മധ്യപ്രദേശ്, ജൂണ്‍ 8:
””””””””’
അതായത് സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമം നടന്നതിന്റെ തൊട്ടു പിറ്റേ ദിവസം. കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ ചെന്ന രാഹുല്‍ ഗാന്ധിയെ ബി.ജെ.പി സര്‍ക്കാറിന്റെ പോലീസ് തടയുന്നു, അറസ്റ്റ് ചെയ്യുന്നു. സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. പക്ഷേ സി.പി.എം മാത്രം മിണ്ടിയില്ല.
ബംഗാള്‍, രാജ്യസഭാ തെരഞ്ഞെടുപ്പ്:
”””””””””””””
കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ച് യെച്ചൂരി രാജ്യസഭയിലിരിക്കേണ്ടെന്ന് സി.പി.എമ്മിലെ പി.ഗ്രൂപ്പ് (പ്രകാശ് കാരാട്ട് പിണറായി വിജയന്‍) തീരുമാനിക്കുന്നു.
ഗുജറാത്ത്, ആഗസ്റ്റ് 4:
”””””””””””
ഗുജറാത്ത് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ സംഘ്പരിവാറുകാര്‍ അക്രമിക്കുന്നു. കാറിന്റെ ചില്ല് എറിഞ്ഞ് തകര്‍ക്കുന്നു. ഗണ്‍മാന് കല്ലേറില്‍ പരിക്കു പറ്റുന്നു. രാജ്യവ്യാപക പ്രതിഷേധം. പക്ഷേ സി. പി. എം മിണ്ടിയില്ല. മ്മടെ മുഖ്യമന്ത്രി ഫെയിസ് ബുക്കില്‍ പോലും ഒരു വരി കുറിച്ചില്ല.
ഗുജറാത്ത്, ആഗസ്റ്റ് 8:
””””””””””
വെറുമൊരു രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പായിരുന്നില്ല അത്. രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ഒരു തെരഞ്ഞെടുപ്പ്! ജനാധിപത്യത്തെ കശാപ്പ് ചെയ്ത്, അമിത്ഷായുടെ; ആര്‍.എസ്.എസ്സിന്റെ കുതന്ത്രങ്ങള്‍ വിജയിക്കുമോ എന്ന് ഭയപ്പെട്ട തെരഞ്ഞെടുപ്പ്!!
എന്നാല്‍ വിജയം ജനാധിപത്യത്തിനായിരുന്നു. അഹമ്മദ് പട്ടേല്‍ കേവലമൊരു എം.പി മാത്രമല്ല ആയത്; മതേതര ഇന്ത്യയുടെ ചെറുത്ത് നില്‍പ്പിന്റെ പ്രതീകം കൂടിയായിരുന്നു. എല്ലാവരും വിജയം ആഘോഷിച്ചു. സി.പി.എമ്മിന് അപ്പോഴും മൗനം മാത്രമായിരുന്നു കൂട്ട്. ആര്‍.എസ്.എസുകാരനായ വെങ്കയ്യ നായിഡുവിന്റെ വിജയത്തെ പോലും അഭിനന്ദിച്ച പിണറായിജി പക്ഷേ പട്ടേലിനെ ഒന്ന് അഭിനന്ദിക്കാന്‍ തയ്യാറായില്ല.

ഇനി നോക്കൂ.ഒരു കോണ്‍ഗ്രസുകാരന്‍ ബി.ജെ.പിയിലേക്ക് പോയാല്‍ ബി.ജെ.പി ആഘോഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സി.പി.എം ആഘോഷിക്കും. കോണ്‍ഗ്രസുകാര്‍ രാത്രി ആര്‍.എസ്.എസ്സാണെന്ന് പ്രചരണം നടത്തും. അഹമ്മദ് പട്ടേലെങ്ങാനും തോറ്റിരുന്നെങ്കില്‍ സി.പി.എമ്മിന്റെയും സൈബര്‍ സഖാക്കളുടെയും പ്രതികരണം ഊഹിക്കാവുന്നതേയുള്ളൂ.
പറഞ്ഞ് വന്നത് സി.പി.എമ്മിന് സി.പി.എം മാത്രമാണ് പ്രധാനം. എന്നാല്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസ് മാത്രമല്ല പ്രധാനം, മറിച്ച് ബി.ജെ.പി വിരുദ്ധ പോരാട്ടമാണ്. അതവര്‍ പല തവണ തെളിയിച്ചിട്ടുണ്ട്. അതിനവര്‍ ഒരു പാട് വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. ഇപ്പാഴും പ്രതീക്ഷ കോണ്‍ഗ്രസ് തന്നെയാണ്. എന്നാലും കോണ്‍ഗ്രസിനെ പരിഹസിക്കാനും തളര്‍ത്താനും സി.പി.എം മുന്‍പന്തിയില്‍ തന്നെ ഉണ്ടാകും. ആര്‍.എസ്.എസ് വിമുക്ത കേരളത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയെ പോലും ഒരുളുപ്പുമില്ലാതെ അവര്‍ സംഘിയാക്കും. അപ്പണി അവര്‍ തുടരട്ടെ. അതിനിടയില്‍ കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെ മുന്നോട്ട് പോവാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെ….