ഏകീകൃത വിവാഹ പ്രായ നിയമത്തെ നഖശിഖാന്തം എതിര്‍ക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹപ്രായം ഉയര്‍ത്തുന്ന ബില്‍ അപലപനീയവും ഭരണഘടനാ വിരുദ്ധവുമാണ്. പൗരത്വ നിയമത്തിന്റെ കാര്യത്തിലെന്ന പോലെ നിയമപോരാട്ടത്തെപ്പറ്റിയും മുസ്ലിംലീഗ് ആലോചിക്കുന്നുണ്ട്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇതുണ്ടാക്കുന്ന അരക്ഷിതാവസ്ഥ വളരെ വലുതായിരിക്കും. പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണിത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കൊന്നും അഭിപ്രായ വ്യത്യാസമില്ല.

പാര്‍ലമെന്റില്‍ എല്ലാ കക്ഷികളും യോജിച്ചാണ് നീങ്ങുന്നത്. രാഷ്ട്രീയമായും നിയമപരമായും ഇതിനെതിരെ പോരാടും. ഈ വിഷയത്തില്‍ ഇനിയും ശക്തമായ എതിര്‍പ്പ് ഉയരേണ്ടതാണ്. രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളെ ബാധിക്കുന്ന നിയമമാണിത്.അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ സര്‍ക്കാരിന് മുഖവിലക്കെടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.