Connect with us

Video Stories

നേരിന്റെ രാഷ്ട്രീയത്തെ അപശബ്ദങ്ങള്‍ക്ക് തടയാനാകില്ല: പി.കെ കുഞ്ഞാലിക്കുട്ടി

സംഘപരിവാരം മാത്രമല്ല, മതേതര പക്ഷത്തു നില്‍ക്കുന്നു എന്ന് അവകാശവാദമുന്നയിക്കുന്നവര്‍ പോലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഈ നിലപാട് സ്വീകരിക്കുന്നതിന് മതേതര കേരളം തന്നെ സാക്ഷിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അവസാന അടവെന്ന നിലയിലുള്ള ഈ പൊടിക്കൈ പക്ഷേ ജനങ്ങള്‍ പുറംകാല്‍ കൊണ്ട് തട്ടിത്തെറിപ്പിച്ചുകളയാറാണ് പതിവ്.

Published

on

പി.കെ കുഞ്ഞാലിക്കുട്ടി

ഓരോ മുസ്‌ലിം ലീഗുകാരനും അഭിമാനിക്കാവുന്ന തീരുമാനമാണ് രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തില്‍ നിന്നുണ്ടായിരിക്കുന്നത്. നമ്മുടെ അസ്ത്വിത്തത്തെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്തവര്‍ കടലാസ് മടക്കി തിരിഞ്ഞോടിയിരിക്കുന്നു. ഈ പേരും ചിഹ്നവും വെച്ച് ഒരക്ഷരം പോലും മാറ്റിയെഴുതാതെ നമ്മള്‍ അഭിമാനകരമായ ഈ രാഷ്ട്രീയ പ്രയാണം തുടരും. മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘപരിവാര്‍ നേതാവ് നല്‍കിയ കേസ് തള്ളിക്കൊണ്ട് സുപ്രീം കോടതി നടത്തിയിട്ടുള്ള വിലയിരുത്തല്‍ ഏറെ ശ്രദ്ധേയമാണ്. ‘ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം കണക്കാക്കേണ്ടത് അതിന്റെ പ്രവര്‍ത്തനങ്ങളും നിലപാടുകളും വിലയിരുത്തി കൊണ്ടാകണമെന്നും മറിച്ച് പേര് നോക്കിയും ചിഹ്നം നോക്കിയുമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം കണക്കാക്കുന്നതെങ്കില്‍ താമര ചിഹ്നമുള്ള ബി.ജെ.പി യുടെ രാഷ്ട്രീയവും മതേതരമെന്നു പറയാന്‍ സാധിക്കില്ല, അത് മതവുമായി ബന്ധപെട്ടതാണ്’ എന്ന മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ വാദം കോടതി പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു.

ചില രാഷ്ട്രീയ പാര്‍ട്ടികളെ തിരഞ്ഞു പിടിച്ച് അതിന്റെ പേരുകള്‍ വച്ച് കൊണ്ട് മാത്രം മതേതരത്വം അളക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. മുസ്‌ലിം ലീഗിന്റെ മതേതരത്വ സ്വഭാവം തെളിയിക്കുന്ന പ്രവര്‍ത്തന രീതികളെ കോടതിയില്‍ നേരത്തേ അറിയിച്ചിരുന്നു. ഇത് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പൊതു സമൂഹം മുസ്‌ലിം ലീഗിന്റെ മതേതരത്വത്തെ അംഗീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഈ ഹര്‍ജി നില നില്‍ക്കുന്നതല്ല എന്നതായിരുന്നു മുസ്‌ലിം ലീഗിന്റെ നിലപാട്. ലീഗിന് വേണ്ടി സീനിയര്‍ അഡ്വക്കേറ്റ് ദുഷ്യന്‍ ദാവെ, അഡ്വക്കേറ്റ് ഹാരിസ് ബീരാന്‍, അഡ്വക്കേറ്റ് മുഹമ്മദ് ഷാഹ് തുടങ്ങിയവരൊക്കെ കേസില്‍ ഹാജരായിരുന്നു. ഇപ്പോള്‍ ഹര്‍ജിക്കാരന്‍ തന്നെ സുപ്രീം കോടതിയില്‍ നിന്നുള്ള കേസ് പിന്‍വലിച്ചിരിക്കുകയാണ്. 2021 ല്‍ കൊടുത്ത ഹര്‍ജി മുസ്‌ലിം ലീഗിന്റെ മറുപടി ലഭിച്ചതിനു ശേഷം വിജയ പ്രതീക്ഷ ഇല്ല എന്ന ബോധ്യത്തോടു കൂടി പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അത് സുപ്രീം കോടതി പിന്‍വലിക്കാന്‍ അനുവദിക്കുകയും ചെയ്തിരിക്കുന്നു.
മുസ്‌ലിം ലീഗിന്റെ പ്രഖ്യാപിത നിലപാടിനുള്ള അംഗീകാരമാണ് കോടതിവിധി. രാഷ്ട്രീയമായി മുസ്‌ലിംലീഗിനോട് ഏറ്റുമുട്ടാന്‍ സാധിക്കാത്ത ഘട്ടങ്ങളില്‍ എതിരാളികള്‍ ലീഗിനെതിരെ വജ്രായുധമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്നപാര്‍ട്ടിയുടെ നാമധേയത്തിലെ മുസ്‌ലിം എന്ന ഭാഗം. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരം നിലനിര്‍ത്തുകയെന്നത് അജണ്ടയായി പ്രഖ്യാപിച്ച ഫാസിസ്റ്റ് ശക്തികള്‍ രാജ്യം ഭരിക്കുന്ന ഘട്ടത്തില്‍ വിശേഷിച്ചും. മുസ്‌ലിംലീഗ് എന്ന പേരുമാത്രമല്ല, പാര്‍ട്ടി പതാകയും അതിലെ അടയാളങ്ങള്‍ പോലും പേരിന്റെ പിന്‍ബലത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള ശ്രമങ്ങള്‍ പലപ്പോഴായി ഉണ്ടായി. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടിയപ്പോള്‍ മുസ്‌ലിംലീഗിന്റെ പച്ചപ്പതാകയുടെ പേരില്‍ ഉണ്ടാക്കാന്‍ ശ്രമിച്ച വിവാദങ്ങള്‍ ഇതിനുള്ള ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ്. സംഘപരിവാരം മാത്രമല്ല, മതേതര പക്ഷത്തു നില്‍ക്കുന്നു എന്ന് അവകാശവാദമുന്നയിക്കുന്നവര്‍ പോലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഈ നിലപാട് സ്വീകരിക്കുന്നതിന് മതേതര കേരളം തന്നെ സാക്ഷിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അവസാന അടവെന്ന നിലയിലുള്ള ഈ പൊടിക്കൈ പക്ഷേ ജനങ്ങള്‍ പുറംകാല്‍ കൊണ്ട് തട്ടിത്തെറിപ്പിച്ചുകളയാറാണ് പതിവ്.
മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഈ പേര് പാര്‍ട്ടിയുടെ ഐഡന്റിറ്റി തന്നെയാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ന്യൂനപക്ഷങ്ങള്‍ എങ്ങിനെയാണ് ജീവിക്കേണ്ടതെന്ന് വ്യക്തിത്വം അടയാളപ്പെടുത്തിക്കൊണ്ട് തന്നെ മുസ്‌ലിംലീഗ് വരച്ചുകാണിക്കുകയായിരുന്നു. രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചുതന്ന ഈ അവകാശം വിനിയോഗിക്കുന്നതിന് ആരുടെയും സമ്മതത്തിനു കാത്തുനില്‍ക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. സമുദായത്തിന്റെ അസ്ഥിത്വം ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളെ അതിന് പ്രേരിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നതും പാര്‍ട്ടി ഉത്തരവാദിത്തമായി കാണുകയാണ്. സ്വന്തം അസ്ഥിത്വത്തില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ ഇതുപോലെ മതേതര സങ്കല്‍പ്പങ്ങളുടെ പ്രതിരൂപമായി നിലകൊള്ളാന്‍ മുസ്‌ലിംലീഗിനെ പോലെ ഇന്ത്യയില്‍ തന്നെ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ടോ എന്നത് ആലോചനക്ക് വിധേയമാക്കേണ്ടതാണ്. ജീവകാരുണ്യ, സാമൂഹ്യ ക്ഷേമ രംഗങ്ങളിലെ ഇടപെടലിലൂടെ പൊതുപ്രവര്‍ത്തനത്തിന്റെ രീതിശാസ്ത്രങ്ങള്‍ക്കു തന്നെ പുതിയ മാനങ്ങള്‍ നല്‍കിയ പ്രസ്ഥാനം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു വിസ്മയമായി മാറിയിരിക്കുകയാണ്. നേരിന്റെ ശബ്ദത്തെ തടയാന്‍ അപശബ്ദങ്ങള്‍ക്കാവില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending