സിഡ്‌നി: ഓസ്‌ട്രേലിയന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ വിമാനം നദിയില്‍ തകര്‍ന്ന് വീണ് രണ്ട് മരണം. പെര്‍ത്തിലായിരുന്നു അപകടം. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന വെടിക്കെട്ട് കാണാന്‍ എത്തിയ അറുപതിനായിരത്തോളം ആളുകളുടെ മുന്നിലാണ് വിമാനം തകര്‍ന്ന് വീണത്.
വിമാന ഉടമയും പൈലറ്റുമായ പീറ്റര്‍ അന്തോണി ലിഞ്ചും പങ്കാളി എന്‍ഡാഹ് കാക്രവതി എന്നിവരാണ് മരിച്ചത്. ഇന്തോനേഷ്യന്‍ പൗരയായ എന്‍ഡാഹ് പബ്ലിക് റിലേഷന്‍ മാനേജര്‍ കൂടിയാണ്. ആഘോഷങ്ങളഉടെ ഭാഗമായി ആകാശ പ്രകടനം നടത്തുകയാണെന്നാണ് കാണികള്‍ കരുതിയിരുന്നത്. എന്നാല്‍, വിമാനം ചരിഞ്ഞു പറന്ന വിമാനം സ്വാന്‍ നദിയിലേക്ക് പതിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം വരെ യു.എസില്‍ നിന്നു ഓസ്‌ട്രേലിയയിലേക്ക് പറന്നിരുന്ന ഗ്രമ്മന്‍ ജി-73 മല്ലാര്‍്ഡ് വിമാനമാണ് തകര്‍ന്നതെന്ന് വീണതെന്ന് അധികൃതര്‍ അറിയിച്ചു.
#Plane crashes into the Swan River. Horrible sight. Filmed by Mark Annett-Stuart. #AustraliaDay #Perth pic.twitter.com/MPI5wRSxeO
— Jorden Teo (@JordenTeo) January 26, 2017
Be the first to write a comment.