Connect with us

kerala

കൗൺസിലിംഗിനിടെ 13 കാരനെ പീഡിപ്പിച്ച കേസ്; ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ഏഴ് വർഷം തടവും ഒന്നര ലക്ഷം പിഴയും

ഇത് രണ്ടാം തവണയാണ് പോക്സോ കേസിൽ ഗിരീഷിനെ കോടതി ശിക്ഷിക്കുന്നത്.

Published

on

മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് തിരുവനന്തപുരം പ്രത്യേക പോക്സോ കോടതി ഏഴ് വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.ആരോഗ്യ വകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്‍റെ വീടായ തണലിനോട് ചേർന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.ഇത് രണ്ടാം തവണയാണ് പോക്സോ കേസിൽ ഗിരീഷിനെ കോടതി ശിക്ഷിക്കുന്നത്. മറ്റൊരു ആൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതേ കോടതി തന്നെ ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതി ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു.

 

kerala

30 വര്‍ഷത്തെ ഇടത് ഭരണം അവസാനിച്ചു; പെരിന്തല്‍മണ്ണ നഗരസഭ പിടിച്ചടക്കി യുഡിഎഫ്

37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു.

Published

on

പെരിന്തല്‍മണ്ണ: മുപ്പത് വര്‍ഷത്തിനു ശേഷം പെരിന്തല്‍മണ്ണ നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്. 37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു. 1995ല്‍ നഗരസഭ പിറവിയെടുത്ത ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം തന്നെയാണ് പെരിന്തല്‍മണ്ണ ഭരിച്ചത്. ഇത് തിരുത്തിയാണ് ഇത്തവണ ഭരണം യുഡിഎഫ് പിടിച്ചത്.

10 സീറ്റുകളില്‍ ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചവരും അഞ്ച് ലീഗ് സ്വതന്ത്രരും വിജയിച്ചു. അഞ്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഒരു കോണ്‍ഗ്രസ് വിമതനും വിജയം നേടി. എല്‍ഡിഎഫില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച 14 പേരും രണ്ട് ഇടത് സ്വതന്ത്രരും വിജയിച്ചു. 2020ല്‍ 34 വാര്‍ഡുകളില്‍ 20 എണ്ണത്തില്‍ എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും ആയിരുന്നു.

Continue Reading

kerala

പ്രതിഫലിച്ചത് ജനവികാരം: പി.വി അബ്ദുല്‍ വഹാബ്

തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Published

on

മലപ്പുറം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പ്രകടമാകുന്നത് ജനവികാരം തന്നെയാണ്. നഗര-ഗ്രാമവ്യത്യാസമില്ലാതെ ജനങ്ങള്‍ യു.ഡി.എഫിന് നല്‍കിയ പരിപൂര്‍ണ പിന്തുണ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് യു.ഡി.എഫിന് വര്‍ധിത വീര്യം പകരുമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കുള്ള തിരിച്ചടിയായണ് ജനങ്ങള്‍ നല്‍കിയത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പരാജയമാണ് എല്‍.ഡി.എഫ് നേരിടേണ്ടി വന്നത്. താഴേത്തട്ടിലിറങ്ങിയുള്ള യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായമയുടെ വിജയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

എല്‍ഡിഎഫിന്റെ കോട്ട തകര്‍ത്തു; 45 വര്‍ഷത്തിന് ശേഷം കൊല്ലം കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് യുഡിഎഫ്

സമീപകാലത്തൊന്നും കൊല്ലം കോര്‍പ്പറേഷനില്‍ ഇത്രയേറെ വലിയൊരു മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Published

on

കൊല്ലം: 45 വര്‍ഷത്തിന് ശേഷം എല്‍ഡിഎഫിന്റെ കുത്തക അവസാനിപ്പിച്ച് കൊല്ലം കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് യുഡിഎഫ്. കൊല്ലം കോര്‍പ്പറേഷന്‍ ഇടത് കോട്ടയായാണ് അറിയപ്പെട്ടിരുന്നത്.

സമീപകാലത്തൊന്നും കൊല്ലം കോര്‍പ്പറേഷനില്‍ ഇത്രയേറെ വലിയൊരു മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മുന്‍ മേയര്‍മാരായ ഹണി ബെഞ്ചമിന്‍ വടക്കുംഭാഗത്തുനിന്നും രാജേന്ദ്രബാബു ഉളിയക്കോവിലിലും പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതിന് ശേഷം ഇന്നേവരെ വിജയിക്കാത്ത ജില്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമാണ്.

ഒരിക്കലും തകരാത്ത കോട്ടയായി കണക്കാക്കിയിരുന്ന ഇടതുകോട്ടയായിരുന്ന കൊല്ലത്തെ പരാജയം സിപിഐഎമ്മിന്റെ ആത്മവിശ്വാസം തകര്‍ത്തിരിക്കയാണ്. കൊട്ടാരക്കരയിലുണ്ടായ വിജയം മാത്രമാണ് സിപിഐഎമ്മിന് ആശ്വസിക്കാനുള്ളത്. 16 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. എന്നാല്‍ എല്‍ഡിഎഫ് ഏഴിടങ്ങളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള എന്‍ഡിഎ ഒമ്പത് ഇടങ്ങളില്‍ വിജയം സ്വന്തമാക്കി.

Continue Reading

Trending