തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ യുവജനവിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. എംഎസ്എഫ്, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സമാധാനപരമായി മാര്‍ച്ചിനെത്തിയ പ്രവര്‍ത്തകരെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, ട്രഷറര്‍ സി.കെ.നജാഫ്, സെക്രട്ടറി കെ.എം.ഷിബു, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട് മലപ്പുറം ജില്ലാ സെക്രട്ടറി വഹാബ്, ടിപി നബീല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അകാരണമായി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി പ്രയോഗിച്ചത് ചോദ്യം ചെയ്ത നേതാക്കളെ പോലീസ് വാഹനത്തില്‍ വെച്ച് മര്‍ദ്ദിച്ചു.

ചോദ്യങ്ങളില്‍ നിന്ന് ഭയന്നോടുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനകരമാണെന്ന് എംഎസ് എഫ് വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്തെ മോശം പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.