കൊച്ചി: ചേരാനല്ലൂരില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. ഷഹീര്‍ മുഹമ്മദാണ്(48) മരിച്ചത്. അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇന്നലെയാണ് ഷഹീര്‍ അറസ്റ്റിലായത്.

കസ്റ്റഡില്‍ എടുത്ത സമയത്ത് തന്നെ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.ഇന്ന് രാവിലെ അനക്കമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇയാളെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കസ്റ്റഡിയില്‍ ഇരിക്കെ തന്നെ മരണം സംഭവിച്ചതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.