തിരുവനന്തപുരം: മോശം സ്വഭാവക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കുറച്ചുപേരുടെ മോശം സ്വഭാവം പൊലീസ് സേനക്കാകെ കളങ്കമുണ്ടാക്കുകയാണ്. മോശം സ്വഭാവക്കാര്‍ക്ക് ആദ്യം പ്രത്യേക പരിശീലനം നല്‍കി നന്നാക്കിയെടുക്കാന്‍ ശ്രമിക്കും എന്നിട്ടും പഴയ സ്വഭാവം തുടര്‍ന്നാല്‍ പിരിച്ചുവിടുമെന്നും ഡി.ജി.പി പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എസ്.പിമാര്‍, എ.ഡി.ജി.പിമാര്‍, ഐ.ജിമാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു ഡി.ജി.പിയുടെ നിര്‍ദേശങ്ങള്‍.
പ്രതികള്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊലീസുകാരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഐ.ജിമാര്‍ക്കും എസ്.പിമാര്‍ക്കും നിര്‍ദേശമുണ്ട്. പൊലീസ് സ്റ്റേഷനിലെ പി.ആര്‍.ഒ സംവിധാനം ശക്തിപ്പെടുത്തണമെന്നും ഡി.ജി.പി പറഞ്ഞു.
Be the first to write a comment.