Connect with us

News

സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 60 ശതമാനം കടന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകീട്ട് ആറ് മണിവരെയാണ് വോട്ട് ചെയ്യാനാവുക. ഇതുവരെ 60.50% ആണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷ മേഖലകളിലും മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷക്കായി പൊലീസിനൊപ്പം കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.

പല മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മുടങ്ങി. കോവളത്തും ചേര്‍ത്തലയിലും വോട്ടിങ് മെഷീന്‍ അട്ടിമറി നടന്നതായി ആരോപണമുയര്‍ന്നു. കോവളത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ താമരക്ക് പോവുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മെഷീന്‍ മാറ്റി. ചേര്‍ത്തലയില്‍ ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും താമരക്ക് പോവുന്നതായി കണ്ടെത്തി. ഇവിടെയും വോട്ടിങ് മെഷീന്‍ മാറ്റി.


സംസ്ഥാനത്തെ ആകെ പോളിങ് ഇതുവരെ 43.35

കോഴിക്കോട് : 40.25


കോഴിക്കോട് പോളിംഗ് ശതമാനം 44.91

ബാലുശ്ശേരി 44.86
എലത്തൂർ 41.73
കോഴിക്കോട് നോർത്ത് 46.17
കോഴിക്കോട് സൗത്ത് 44.62
ബേപ്പൂർ 42.08
കുന്നമംഗലം 45.73
കൊടുവള്ളി 49.66

വടകര 45.03

തലശ്ശേരി 49.27
കൂത്തുപറമ്പ് 49.24
വടകര 42.61
കുറ്റിയാടി 39.67
നാദാപുരം 47.13
കൊയിലാണ്ടി 41.70
പേരാമ്പ്ര 46.25

വയനാട്: 46.01

പോളിങ് ശതമാനം
(2.00 PM)

ചാലക്കുടി: 51.22
എറണാകുളം : 47.21

ചാലക്കുടി

കൈപ്പമംഗലം : 48.26
ചാലക്കുടി : 52.30
കൊടുങ്ങല്ലൂർ : 51.06
പെരുമ്പാവൂർ : 53.88
അങ്കമാലി : 47.09
ആലുവ : 50.24
കുന്നത്തുനാട് : 55.24

എറണാകുളം

കളമശ്ശേരി : 48.04
പറവൂർ : 49.86
വൈപ്പിൻ : 44.83
കൊച്ചി : 45.47
തൃപ്പൂണിത്തുറ : 45.26
എറണാകുളം : 47.71
തൃക്കാക്കര : 49.03

ഇടുക്കി

മൂവാറ്റുപുഴ : 45.67
കോതമംഗലം : 51.95

കോട്ടയം

പിറവം : 46.43

കാസറഗോഡ് പാർലമെൻറ് മണ്ഡലം
ആകെ – 50.20

മഞ്ചേശ്വരം – 45
കാസറഗോഡ് – 47.44
ഉദുമ – 47.48
കാഞ്ഞങ്ങാട് 48.96.
തൃക്കരിപ്പൂർ 50.92
പയ്യന്നൂർ 59.45
കല്യാശേരി 54. 19

സമയം-2. 45

ലോക്സഭാ മണ്ഡലം: മലപ്പുറം -48.42
രേഖപ്പെടുത്തിയ വോട്ട് -664148

കൊണ്ടോട്ടി -48.74
മഞ്ചേരി-49.02
പെരിന്തൽമണ്ണ -49.27
മങ്കട -48.74
മലപ്പുറം -48.29
വേങ്ങര-45.39
വള്ളിക്കുന്ന്-49.22

പൊന്നാനി ലോക്സഭാ മണ്ഡലം -46.08

രേഖപ്പെടുത്തിയ വോട്ട്-626233

തിരൂരങ്ങാടി-46.91
താനൂർ -45.20
തിരൂർ-46.64
കോട്ടക്കൽ -47.76
തവനൂർ -45.50
പൊന്നാനി-43.51
തൃത്താല -46.30

വയനാട് ലോക്സഭാ മണ്ഡലം-53.65

രേഖപ്പെടുത്തിയ വോട്ട്-728692

ഏറനാട് -50.41
നിലമ്പൂർ -53.43
വണ്ടൂർ-50. 29
തിരുവമ്പാടി 49.88

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

kerala

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം; സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ്

ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്

Published

on

ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപത്തിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. യു.ഡി.എഫിന്റെ പരാതിക്ക് പിന്നാലെയാണ് നടപടി.

ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം  നടത്തിയെന്നാണ് പരാതി. ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്.

 

Continue Reading

india

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു

Published

on

മുസ്‌ലിം സമൂഹത്തെ കൃത്യമായി പരാമര്‍ശിച്ച് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ പരാതി അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍ സുഖ്ഭീര്‍ സിംഗ് സന്തു എന്നിവര്‍ക്കാണ് മുസ്‌ലിം ലീഗിന് വേണ്ടി ഖുറം അനീസ് ഉമര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പരാതി കൊടുത്തത്. രാജ്യത്തിന്റെ സ്വത്തിന്റെ അവകാശം മുസ്‌ലിംകള്‍ക്കുള്ളതാണ്, നിങ്ങളുടെ സ്വര്‍ണ്ണം മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നടക്കമുള്ള വര്‍ഗീയ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.

മുസ്‌ലിംകള്‍ക്കെതിരെ നുഴഞ്ഞ് കയറ്റക്കാര്‍, കുറെ കുട്ടികളെ ഉണ്ടാക്കുന്നവര്‍ തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളുമാണ് മോദി നടത്തിയിരിക്കുന്നത്. മോദി പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജടക്കം എടുത്താണ് ലീഗ്, യൂത്ത് ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈയ്യെടുക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ തങ്കില്‍ തല്ലിക്കാനാണ് മോദിയുടെ ശ്രമം. തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

Continue Reading

Trending