Culture
ആമസോണ്‍ വനസംരക്ഷക നേതാവിനെ കാട്ടുകള്ളന്മാര്‍ വെടി വെച്ചു കൊന്നു
സാവോ പോളോ: ആമസോണ്‍ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ(28) വനം കൊള്ളക്കാര്‍ വെടിവച്ച് കൊലപ്പെടുത്തി. വനത്തില്‍ അതിക്രമിച്ചു കടന്ന് മരം വെട്ടി കടത്തുന്ന സംഘമാണ് പൗലോ പൗലിനോയെയും മറ്റൊരു ഗോത്രക്കാരനായ ലാര്‍സിയോ ഗുജജാരയെയും ആക്രമിച്ചത്. ലാര്‍സിയോ ഗുജ്ജാരക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുപക്ഷവും തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരു കൊള്ളക്കാരനും കൊല്ലപ്പെട്ടു.
ബ്രസീല്‍ സംസ്ഥാനമായ മാരന്‍ഹാവോയിലെ ആമസോണ്‍ അതിര്‍ത്തി പ്രദേശമായ അറ്റിബോയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. അക്രമികളെ പിടികൂടിയിട്ടില്ല. പ്രകൃതി ചൂഷണത്തിനെതിരെ പ്രവര്‍ത്തിച്ചു വന്ന ലോബോ എന്ന് വിളിപ്പേരുള്ള ഈ ചെറുപ്പക്കാരന്റെ മരണം വലിയ വിവാദമാണ് ബ്രസീലില്‍ ഉണ്ടാക്കിയിരിക്കുന്നത്. പൗലോക്ക് ഒരു മകനുണ്ട്.
ബ്രസീലില്‍ 20,000ത്തോളം ജനസംഖ്യയുള്ള ഗുജജാരാസ് എന്ന ഗോത്രത്തിന്റെ നേതാവായിരുന്നു പൗലിനോ. ഇവര്‍ രൂപീകരിച്ച ‘ഗാര്‍ഡിയന്‍സ് ഒഫ് ഫോറസ്റ്റ്’ എന്ന തദ്ദേശീയ വനസംരക്ഷക ഗ്രൂപ്പിലെ അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. അപൂര്‍വമായ മരങ്ങളാല്‍ സമ്പന്നമായ ആമസോണ്‍ വനത്തെ കൊള്ളയടിക്കുന്ന സംഘങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ 2012ലാണ് ഈ സംഘം രൂപം കൊണ്ടത്.
Film
‘ജയിലര്‍ 2’യില്‍ വിദ്യാ ബാലനും
ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.
നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനീകാന്ത് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ജയിലര്‍’ നേടിയ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഏകദേശം 650 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന് ശേഷം ‘ജയിലര്‍ 2’ തിയറ്ററുകള്‍ കീഴടക്കാനൊരുങ്ങുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. ബോളിവുഡ് സൂപ്പര്‍ നായിക വിദ്യാ ബാലന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
പിങ്ക് വില്ലയ്ക്ക് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം, ‘വിദ്യാ ബാലന്‍ ജയിലര്‍ 2’യില്‍ അഭിനയിക്കാന്‍ ഒപ്പുവെച്ചിട്ടുണ്ട്. തിരക്കഥയില്‍ പൂര്‍ണ്ണമായി സന്തുഷ്ടയായ താരം ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് എത്തുക. സിനിമയുടെ തീവ്രത വര്‍ധിപ്പിക്കുന്നതില്‍ വിദ്യയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനീകാന്ത് ‘ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന തന്റെ ഐക്കണിക് വേഷം വീണ്ടും അവതരിപ്പിക്കും. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, നന്ദമുരി ബാലകൃഷ്ണ, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുടെ അതിഥി വേഷങ്ങള്‍ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ആദ്യഭാഗത്തില്‍ മരിച്ച വിനായകന്റെ കഥാപാത്രം രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന പ്രഖ്യാപനവും നേരത്തെ കൗതുകമുണര്‍ത്തിയിരുന്നു.
‘ജയിലര്‍ 2’ 2026 ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ആദ്യ ഭാഗം റിലീസ് ചെയ്ത അതേ മാസത്തില്‍ തന്നെ രണ്ടാം ഭാഗവും എത്തുന്നതോടെ സമാന വിജയം പ്രതീക്ഷിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്
ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.
ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.
news
നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്
കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.
വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.
ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.
-
kerala24 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
india3 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
kerala23 hours agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala23 hours agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
