More
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം ഉണ്ടായിരുന്നെങ്കില്‍ ബി.ജെ.പി വന്‍തോല്‍വി ഏറ്റുവാങ്ങുമായിരുന്നു എന്ന് കണക്കുകള്‍
കര്‍ണാടക തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും സഖ്യത്തിലെത്തിയിരുന്നെങ്കില് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേല്‍ക്കുമായിരുന്നു എന്ന് കണക്കുകള്‍. ഈ സഖ്യം തുടര്‍ന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേല്‍ക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നു.
തെരഞ്ഞെടുപ്പില്‍ 104 മണ്ഡലങ്ങളില്‍ വിജയിച്ച് ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായെങ്കിലും 78 സീറ്റുള്ള കോണ്‍ഗ്രസും 37 സീറ്റുള്ള ജെ.ഡി.എസ്സും സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു ശേഷമാണ് ഇത്തരമൊരു ധാരണയില്‍ പാര്‍ട്ടികള്‍ എത്തിയത്. എന്നാല്‍, തെരഞ്ഞെടുപ്പിനു മുമ്പു തന്നെ സഖ്യമായി മത്സരിച്ചിരുന്നുവെങ്കില്‍ ബി.ജെ.പിയെ വലിയ ഒറ്റക്കക്ഷിയാവുന്നതില് നിന്നു തടയാന്‍ കഴിയുമായിരുന്നു എന്നു മാത്രമല്ല വന്‍ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്താനും കോണ്‍ഗ്രസിന് കഴിയുമായിരുന്നു എന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
തെരഞ്ഞെടുപ്പു ഫലത്തിലെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ 156 സീറ്റുകള്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. അതേസമയം, ബി.ജെ.പിയാകട്ടെ 68 സീറ്റില്‍ ഒതുങ്ങിപ്പോവുകയും ചെയ്യുമായിരുന്നു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതിനായി ബി.ജെ.പി മിക്ക മണ്ഡലങ്ങളിലും ജെ.ഡി.എസ്സിനെ പിന്തുണച്ചിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഈ കണക്കില്‍ കുറവുണ്ടാകാമെങ്കിലും സുരക്ഷിതമായി അധികാരം പിടിക്കാന്‍ ഇവര്‍ക്കാകുമായിരുന്നു എന്നതില്‍ സംശയമില്ല. മാത്രവുമല്ല, ജെ.ഡി.എസ് വോട്ടു മറിച്ചതു കൊണ്ടാണ് ചില മണ്ഡലങ്ങളില്‍ ബി.ജെ.പി ജയിച്ചത് എന്നും സൂചനകളുണ്ട്.
ജെ.ഡി.എസ് – കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് തടയാന്‍ ശക്തമായ രാഷ്ട്രീയ കുതിരക്കച്ചവടുമായി ബി.ജെ.പി രംഗത്തുണ്ട്. ഇരു പാര്‍ട്ടികളില്‍ നിന്നും എം.എല്‍.എമാരെ പണവും സ്ഥാനങ്ങളും വാഗ്ദാനം ചെയ്ത് സ്വന്തം ചേരിയില്‍ നിര്‍ത്തി അധികാരമുറപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍, ഇത്തവണ അതില്‍ വിജയിച്ചാല്‍ തന്നെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയായിരിക്കും ബി.ജെ.പിയെ കാത്തിരിക്കുക. കോണ്‍ഗ്രസും ജെ.ഡി.എസ്സും ബി.ജെ.പിയും വെവ്വേറെ മത്സരിച്ച 2014-ല്‍ 17 ലോക്സഭാ സീറ്റുകളാണ് ബി.ജെ.പി നേടിയത്. എന്നാല്‍, കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം ഒന്നിച്ചു മത്സരിച്ചാല്‍ നിലവിലെ തരംഗമനുസരിച്ച് 28 ലോക്സഭാ സീറ്റുകളില്‍ വെറും ആറെണ്ണം നേടാനേ ബി.ജെ.പിക്കു കഴിയൂ. തീരദേശ മേഖലയില്‍ രണ്ടും ബെംഗളുരുവില്‍ ഒന്നും മുംബൈ കര്‍ണാടകയില്‍ മൂന്നും സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് പരമാവധി ലഭിക്കുകയുള്ളൂ. ഹൈദരാബാദ് കര്‍ണാടകയിലും തെക്കന്‍ മേഖലയിലും നിലംതൊടാന്‍ ബി.ജെ.പിക്ക് കഴിയുകയുമില്ല.
news
ഐഫോണ്‍ ഉപയോക്താക്കള്‍ ക്രോം ഒഴിവാക്കണമെന്ന് ആപ്പിള്‍; ഫിംഗര്‍പ്രിന്റിംഗ് ഭീഷണി ശക്തമാകുന്നു
ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്കി.
കാലിഫോര്‍ണിയ: ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്കി. ഗൂഗിളിന്റെ ക്രോം ബ്രൗസറിനെ അപേക്ഷിച്ച് ആപ്പിളിന്റെ സ്വന്തം ബ്രൗസറായ സഫാരി ഉപയോക്താക്കളെ കൂടുതല്‍ സുരക്ഷിതരാക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.
ആപ്പിളിന്റെ മുന്നറിയിപ്പിന്റെ പ്രധാന ഭാഗം ‘ഫിംഗര്‍പ്രിന്റിംഗ്’ എന്ന പുതിയ ട്രാക്കിംഗ് സാങ്കേതികവിദ്യയെ കുറിച്ചാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ വ്യാപകമായ ഈ രഹസ്യ ട്രാക്കിംഗ് രീതിയില്‍ ഉപകരണത്തിന്റെ നിരവധി സാങ്കേതിക വിവരങ്ങള്‍ ശേഖരിച്ച് ഒരു പ്രത്യേക ഉപയോക്തൃ പ്രൊഫൈല്‍ ഒരുക്കുന്നു അത് ഉപയോഗിച്ച് പരസ്യദാതാക്കള്‍ക്ക് വെബില്‍ എവിടെയും ഉപയോക്താക്കളെ പിന്തുടര്ന്ന് ടാര്‍ഗെറ്റഡ് പരസ്യങ്ങള്‍ കാണിക്കാന്‍ കഴിയും.
ഫിംഗര്‍പ്രിന്റിംഗിന് ഓപ്റ്റ് ഔട്ട് ഓപ്ഷനും ഇല്ല, പ്രവര്‍ത്തനം നേരിട്ട് തടയാനും സാധിക്കില്ല. ഗൂഗിള്‍ ഈ സാങ്കേതികവിദ്യയിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ഇത് കൂടുതല്‍ അപകടകരമായതായി ആപ്പിള്‍ വിലയിരുത്തുന്നു.
ഫിംഗര്‍പ്രിന്റിംഗ് ചെറുക്കാന്‍ സഫാരിയില്‍ ആപ്പിള്‍ നടപ്പിലാക്കിയിരിക്കുന്നതില്‍ ഉപയോക്താവിനെ തിരിച്ചറിയുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന അജ്ഞാത സിഗ്നല്‍ നിയന്ത്രണങ്ങള്‍ അക അധിഷ്ഠിത ട്രാക്കിംഗ് പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സുരക്ഷയുള്ള പ്രൈവറ്റ് ബ്രൗസിംഗ് മോഡ് മോസില്ല ഫയര്‍ഫോക്സ് കൂടി സമാനമായ സുരക്ഷാ അപ്ഡേറ്റുകള് അവതരിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് പരിശോധിക്കാവുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഉപകരണത്തില്‍ ഫിംഗര്‍പ്രിന്റിംഗ് നടക്കുമോ, അല്ലെങ്കില്‍ നിങ്ങളുടെ ഐഡന്റിറ്റി മറച്ചുവെയ്ക്കുന്നുണ്ടോ എന്നത് ചില പരിശോധനകള്‍ വഴി ഉപയോക്താക്കള്‍ക്ക് വിലയിരുത്താനാകുമെന്ന് ആപ്പിള്‍ പറയുന്നു.
kerala
ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.
india
‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
ന്യൂ ഡൽഹി: നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടിയാണന്ന് പ്രിയങ്ക ഗാന്ധി. വന്ദേമാതരം ഇന്ത്യയെ ഒന്നിപ്പിച്ചുവെന്നും വന്ദേമാതരം ആദ്യം പാടിയത് കോൺഗ്രസ് പരിപാടിയിലാണെന്നും പ്രിയങ്ക ഗാന്ധി പാർലമെൻ്റിൽ പറഞ്ഞു.
പ്രധാനമന്ത്രി തെറ്റായ സന്ദേശങ്ങളാണ് പറഞ്ഞത്. കേന്ദ്രത്തിന്റെ പദ്ധതികൾ രാജ്യത്തെ ദുർബലമാക്കുന്നു. ജനങ്ങളുടെ വിഷയങ്ങൾ അല്ല പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത്. രാജ്യം ഈ രീതിയിൽ വികസിച്ചതിന് പിന്നിൽ നെഹ്റുവാണെന്നും പ്രിയങ്ക. പ്രധാനമന്ത്രിയായി 12 വർഷം ചെലവഴിച്ചു. ജവഹർലാൽ നെഹ്റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് അതേ കാലയളവ് ജയിലിൽ ചെലവഴിച്ചു. തുടർന്ന് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ആരംഭിച്ചില്ലായിരുന്നുവെങ്കിൽ മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഡിആർഡിഒ ആരംഭിച്ചില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. ഐഐടികളും ഐഐഎമ്മുകളും ആരംഭിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഐടിയിൽ മുന്നിലാകുമായിരുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.
അതേസമയം വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ചയിലും ഏറ്റുമുട്ടി ഭരണപ്രതിപക്ഷ അംഗങ്ങൾ. നെഹ്റു വന്ദേമാതരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ പാർലമെന്റിൽ നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലെന്ന് കോൺഗ്രസും തിരിച്ചടിച്ചു.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

