റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത്തിനിടയിലാണ് പ്രിയങ്ക വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തിയത്.

റായ്ബറേലിയില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യത്തോടുള്ള പ്രതികരണമായാണ് എന്തുകൊണ്ട് വാരണാസിയില്‍ മത്സരിച്ചുകൂട? എന്ന് പ്രിയങ്ക ചോദിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് സീറ്റിലും മത്സരിക്കുമെന്ന് നേരത്തെ പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

ജനുവരിയിലാണ് പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. നിലവില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്.