കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടുന്ന ഭരണകൂട നയത്തിനെതിരെ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ ജുലായ് 03 ഞായറാഴ്ച പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂട വേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധ സായാഹ്നം. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കാനായി നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയ ടീസ്ത സെതല്‍വാദ്, മലയാളിയായ ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ എന്നിവരെ അന്യായമായി ജയിലില്‍ അടച്ചിരിക്കുകയാണ്. വര്‍ഗീയതക്കും മതവിദ്വേഷത്തിനുമെതിരെ പോരാടിയ ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നീതിക്കും വേണ്ടി പോരാടുന്നവരെ വേട്ടയാടുന്ന ഭരണകൂട നയത്തിനെതിരെയാണ് പ്രതിഷേധ സായാഹ്നം.