india
ഹാത്രസ് കേസ്: സിദ്ദീഖ് കാപ്പന്റെ മോചനത്തിനു വേണ്ടി രാജ്യസഭയില്‍ ശബ്ദമുയര്‍ത്തി പി.വി അബ്ദുല്‍ വഹാബ് എം.പി
ദിനേനയെന്നോണം തങ്ങളെ സമീപിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എം.പി ഫണ്ട് അനിവാര്യമാണെന്നും എം.പി ഫണ്ട് ഉടന്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഹാത്രസില്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനുമായി പോയ മലയാളി മാധ്യമപ്രവര്‍ത്തന്‍ സിദ്ദീഖ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത യു.പി പൊലീസ് നടപടിക്കെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തി പി.വി അബ്ദുല്‍ വഹാബ് എം.പി. കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി സമരത്തിലാണെന്നും സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാന്‍ ഉടന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് സിദ്ദീഖ് കാപ്പന്റെ വിഷയം പി.വി അബ്ദുല്‍ വഹാബ് എം.പി അവതരിപ്പിച്ചത്.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളെ പിന്തുണച്ച അദ്ദേഹം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമരത്തില്‍ ഇടപെടല്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ കാരണം പറഞ്ഞ് എം.പി ഫണ്ട് വേണ്ടെന്നു വെച്ച പ്രധാനമന്ത്രിയുടെ നടപടിയെയും പി.വി അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ വിമര്‍ശിച്ചു. 2004ല്‍ ഞാന്‍ എം.പിയായ സമയത്ത് അഞ്ചു കോടിയായിരുന്നു എം.പി ഫണ്ട്. അന്ന് ഈ പണംകൊണ്ട് 750ലധികം ക്ലാസ്സ് മുറികള്‍ നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്ന് ഈ തുക അമ്പതോ അറുപതോ ക്ലാസ്സ് മുറികള്‍ക്ക് മാത്രമേ തികയുകയുള്ളൂ. ദിനേനയെന്നോണം തങ്ങളെ സമീപിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എം.പി ഫണ്ട് അനിവാര്യമാണെന്നും എം.പി ഫണ്ട് ഉടന്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് വാക്സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതായി അഭിപ്രായപ്പെട്ട പി.വി അബ്ദുല്‍ വഹാബ് എം.പി വാക്സിന്‍ വിതരണം ചെയ്യുമ്പോള്‍ ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ജനപ്രതിനിധികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു.
india
ഇരുണ്ട നിറവും പാചകം ചെയ്യാനുള്ള കഴിവില്ലായ്മയും കാരണം ഭാര്യയെ പരിഹസിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല; ബോംബെ ഹൈക്കോടതി
ഭാര്യയുടെ ആത്മഹത്യയ്ക്ക് 30 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെ മോചിപ്പിച്ച് കോടതി

മുംബൈ: 27 വര്‍ഷം മുമ്പ് ആത്മഹത്യാ പ്രേരണയ്ക്കും ഭാര്യയോടുള്ള ക്രൂരതയ്ക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സത്താറ യുവാവിന്റെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. കറുത്ത നിറത്തിന്റെ പേരില്‍ ഒരു സ്ത്രീയെ പരിഹസിക്കുന്നതോ പാചകത്തെ വിമര്‍ശിക്കുന്നതോ ‘ക്രൂരത’ ആയി കണക്കാക്കാനാവില്ലെന്ന് കോടി വ്യക്തമാക്കി.
22 കാരിയായ ഭാര്യ പ്രേമയുടെ മരണശേഷം ആത്മഹത്യാ പ്രേരണയ്ക്കും (സെക്ഷന്‍ 306), ക്രൂരതയ്ക്കും (സെക്ഷന്‍ 498-എ) 1998-ല്‍ സെഷന്‍സ് കോടതി ശിക്ഷിച്ച സദാശിവ് രൂപ്നവര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം 1998 ജനുവരിയില്‍ ദേഗാവ് ഗ്രാമത്തിലെ വീട്ടില്‍ നിന്ന് പ്രേമയെ കാണാതാവുകയായിരുന്നു. പിന്നീട് യുവതിയുടെ മൃതദേഹം ഒരു കിണറ്റില്‍ കണ്ടെത്തി. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, സദാശിവനും പിതാവിനുമെതിരെ പോലീസ് കേസെടുത്തു, അവരുടെ മരണത്തിലേക്ക് നയിച്ച പീഡനം ആരോപിച്ചു.
വിചാരണക്കോടതി പിതാവിനെ വെറുതെവിട്ടപ്പോള്‍, സദാശിവനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ക്രൂരതയ്ക്ക് ഒരു വര്‍ഷവും പ്രേരണയ്ക്ക് അഞ്ച് വര്‍ഷവും ശിക്ഷിച്ചു. അന്ന് 23 വയസ്സുള്ള ഇയാള്‍ അതേ വര്‍ഷം തന്നെ അപ്പീല്‍ നല്‍കിയിരുന്നു.
ഭാര്യയുടെ കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ പരിഹസിക്കുകയും പുനര്‍വിവാഹം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍, ഭര്‍ത്താവ് അവളുടെ പാചക വൈദഗ്ധ്യത്തെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് പീഡന ആരോപണങ്ങള്‍ ഒതുങ്ങുന്നതെന്ന് ജസ്റ്റിസ് എസ് എം മോദകിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ച് നിരീക്ഷിച്ചു. ദാമ്പത്യജീവിതത്തില്‍ നിന്നുണ്ടാകുന്ന വഴക്കുകളാണിവയെന്ന് പറയാം. ഗാര്‍ഹിക കലഹങ്ങളാണ്. പ്രേമയെ ആത്മഹത്യയിലൂടെ മരിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഇത് ഉയര്‍ന്ന നിലവാരമുള്ളതാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.
പീഡനവും ആത്മഹത്യയും തമ്മില്‍ നേരിട്ട് ബന്ധം സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ‘പീഡനം ഉണ്ടായിട്ടുണ്ട്, എന്നാല്‍ ക്രിമിനല്‍ നിയമം നടപ്പിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള പീഡനമല്ല ഇത്,’ കോടതി പറഞ്ഞു.
ശിക്ഷ റദ്ദാക്കിയ കോടതി സദാശിവനെ എല്ലാ കുറ്റങ്ങളില്‍ നിന്നും വെറുതെ വിട്ടു.
india
ബീഹാർ വോട്ടർപട്ടിക പുതുക്കൽ; സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്ത് മുസ്‌ലിം ലീഗ്
അഡ്വ. ഹാരിസ് ബീരാൻ എംപിയാണ് ഹരജി ഫയൽ ചെയ്തത്

ന്യൂഡൽഹി: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി നിർവധിപേർ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്തായ സാഹചര്യത്തിൽ വോട്ടേഴ്സ് റോളുകളുടെ പ്രത്യേക പരിശോധനക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ 2025 ജൂൺ 24-ന് പുറപ്പെടുവിച്ച സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും വോട്ടർമാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ബിഹാറിലെ 18-ാമത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ, തിരഞ്ഞെടുപ്പ് കമ്മീഷൻ പെട്ടെന്ന് പ്രത്യേക തീവ്ര പരിശോധന പ്രഖ്യാപിച്ചത് അനുചിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.
india
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
ദുബ്റി, ഗോൽപറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്

ഗുവാഹത്തി: ആസാമിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദർശിച്ചു. ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി തൗസീഫ ഹുസൈൻ എംഎസ്എഫ് ദേശീയ സെക്രട്ടറി ദഹറുദ്ദീൻ ഖാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ദുബ്റി, ഗോൽപറ ജില്ലകളിലെ കുടിയിറക്കപ്പെട്ട ഇടങ്ങളാണ് സംഘം സന്ദർശിച്ചത്. സർക്കാർ ഭൂമി കയ്യേറ്റം പറഞ്ഞ് 4000 കുടുംബങ്ങളെയാണ് ബിജെപിയുടെ ഹേമന്ത് വിശ്വസർമ സർക്കാർ പുറത്താക്കിയിരിക്കുന്നത്. പകരം സർക്കാർ കൊടുക്കുമെന്ന് പറഞ്ഞ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ല. വംശീയമായ തുടച്ചുനീക്കലിന്റെ സ്വഭാവം ഈ നടപടിക്കുണ്ടെന്ന് ലീഗ് സംഘം ആരോപിച്ചു.
സ്വാതന്ത്ര്യത്തിനു മുന്നേ ആസാമിൽ വന്നു താമസിച്ചവരെയാണ് വിദേശ മുദ്രകുത്തി തുടച്ചുനീക്കാൻ സർക്കാർ പദ്ധതിയിടുന്നത്. കോർപ്പറേറ്റ് ഭീമന്മാർക്ക് ഭൂമി പതിച്ചു നൽകാനുള്ള അജണ്ടയും ഇതിൻറെ പിന്നിൽ ഉണ്ടെന്ന് പ്രതിനിധി സംഘം പറഞ്ഞു. ലീഗ് പ്രതിനിധി സംഘത്തെ ഉന്നത പോലീസ് സംഘം പലയിടങ്ങളിൽ ഡിഎസ്പി അംബരീഷ് ശർമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.
വിവിധ ക്യാമ്പുകളിലേക്ക് പുറപ്പെടാൻ സമ്മതിച്ചില്ല. ഇതൊരു സാമുദായിക പ്രശ്നമല്ല പാർപ്പിടസംബന്ധമായ രേഖകളുടെ സാധാരണ വിഷയമാണെന്നാണ് അധികൃതരുടെ പക്ഷം. എങ്കിൽ പിന്നെ ഒരു പ്രത്യേക സമുദായത്തെ മാത്രം എന്തിന് ലക്ഷ്യം വെക്കുന്നു എന്നാണ് ലീഗ് പ്രതിനിധി സംഘം അധികൃതരോട് ചോദിച്ചത്.
അതിനിടെ ഈ വിഷയത്തിൽ നിയമ പോരാട്ടം നടത്താൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തീരുമാനിച്ചു. അനധികൃതമായ കുടിയേറ്റത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡൽഹിയിൽ ഇടി മുഹമ്മദ് ബഷീർ എംപിയുടെ വസതിയിൽ ഇത് സംബന്ധമായ ആലോചന നടത്തി നിയമപോരാട്ടത്തിലേക്ക് പാർട്ടി കടക്കും.
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
kerala3 days ago
വിപഞ്ചികയുടെ മരണം; ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയായി
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ