കണ്ണൂർ: പൊതുമരാമത്ത് വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും നിയന്ത്ര ണത്തിലുള്ള റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കും ലഭിക്കും. 14 ജില്ലക ളിലുമായി പൊതുമരാമത്ത് വകുപ്പിന്റെ 153 റസ്റ്റ് ഹൗസുകളിൽ 1161 മുറികളുമുണ്ട്.

എന്തെങ്കിലും ആവശ്യത്തിനായി മറ്റ് ജില്ലകളിൽ എത്തുന്നവർക്ക് റെസ്റ്റ് ഹൗസുകൾ പ്രയോജനപ്പെടുത്താം. മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം നാളെ മുതൽ പിഡബ്ല്യുഡി വകുപ്പിന്റെ പോർട്ടൽ നിലവിൽ വരു മെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എളുപ്പ ത്തിൽ മുറി ലഭിക്കാൻ ഇത് സഹായിക്കും.

താമസ ചെലവ് കുറവുമായിരിക്കും. മുറികളുടെ ശുചിത്വവും സൗകര്യ ഉറപ്പ് വരുത്തും. കാന്റീൻ സംവിധാനവും ആരംഭിക്കും. റസ്റ്റ് ഹൗസുകളുടെ പ്രവർത്തനം മനസിലാക്കുന്നതിന് സി സിടിവി സംവിധാനം ഏർപ്പെടുത്തും ചുരുങ്ങിയ വർഷം കൊണ്ട് മികച്ച കേന്ദ്രങ്ങളാക്കി റസ്റ്റ് ഹൗസുകളെ മാറ്റും. ദീർഘദൂര യാത്രക്കാർക്ക് കംഫർട്ട് സ്റ്റേഷനുകൾ ആരംഭിക്കും.

പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടങ്ങൾക്ക് ഏകികൃത രൂപം നൽകു ന്നതിന് രൂപകൽപനാനയം ഉടൻ പ്രഖ്യാപി ക്കും പൊതുമരാമത്ത് വകുപ്പിൽ ഒരു ഡിസൈൻ വിഭാഗം തന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. അവരുടെ സഹായത്തോടെയാവും നയരൂപീകര ണമെന്ന് മന്ത്രി കണ്ണൂരിൽ പറഞ്ഞു.