Video Stories
തൊഴിലാളി ക്ഷേമത്തിന് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചതായി തൊഴില്‍ മന്ത്രി
ദോഹ: രാജ്യത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ അവകാശം ഉറപ്പുവരുത്തുന്ന കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി ഖത്തര്‍ ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍നുഐമി. ഖത്തറിനെതിരായ പരാതി അവസാനിപ്പിച്ച അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ തീരുമാനത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് കമ്മിറ്റി രൂപവത്കരിച്ചത് അദ്ദേഹം എടുത്തുപറഞ്ഞു.
മൂന്ന് ആഴ്ചക്കുള്ളില്‍ സൗജന്യമായി ഈ കമ്മിറ്റി തൊഴില്‍ തര്‍ക്കം പരിഹരിക്കും. എന്തെങ്കിലും കാരണത്താല്‍ തൊഴിലാളിക്ക് വേതനം ലഭിച്ചില്ലെങ്കില്‍ നല്‍കാന്‍ പ്രത്യേക ഫണ്ട് രൂപവത്കരിച്ചിട്ടുണ്ട്. തൊഴിലാളി- തൊഴിലുടമ ബന്ധം ശക്തമാക്കാന്‍ കമ്പനികളില്‍ 30 തൊഴിലാളികളെ ഉള്‍പ്പെടുത്തി സംയുക്ത കമ്മിറ്റി രൂപവത്കരിക്കും. കമ്മിറ്റിയിലെ പകുതി അംഗങ്ങളെ തൊഴിലുടമക്കും പകുതി തൊഴിലാളികള്‍ക്കും തിരഞ്ഞെടുക്കാം. തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തൊഴിലുടമ, തൊഴിലാളി, തൊഴില്‍ മന്ത്രാലയം എന്നിവക്കിടയിലെ പാലമായാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക. തൊഴിലാളികളുടെ അവകാശവും അന്തസും കാത്തുസംരക്ഷിക്കാനാണിത്. ഒരു കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം 30നും 200നും ഇടയിലാണെങ്കില്‍ കമ്മിറ്റിയില്‍ നാലും 200- 500 ആണെങ്കില്‍ ആറും അംഗങ്ങളുണ്ടാകും. അഞ്ഞൂറിന് മുകളിലാണെങ്കില്‍ എട്ട് അംഗങ്ങളാണ് കമ്മിറ്റിയിലുണ്ടാകുക.
മനുഷ്യക്കടത്ത് തടയാന്‍ ദേശീയ കമ്മിറ്റി രൂപവത്കരിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. രാജ്യത്തെ വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ കമമിറ്റിയിലുണ്ടാകും. പ്രതിനിധികള്‍ക്ക് പ്രത്യേക പരിശീലനം ഉറപ്പുവരുത്തും. വീട്ടുജോലിക്കാരുടെ അവകാശം സംരക്ഷിക്കാന്‍ നിയമം പ്രാബല്യത്തില്‍ വന്നതും മന്ത്രി ചൂണ്ടിക്കാട്ടി. ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഐ എല്‍ ഒയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ലേബര്‍ ഇന്‍സ്‌പെക്ഷന്‍ വകുപ്പിലെ നാല് ഖത്തരി ഉദ്യോഗസ്ഥരെ ഐ എല്‍ ഒയുമായി പ്രവര്‍ത്തിക്കാന്‍ നിയമിക്കും. ഇതിലൂടെ തൊഴിലാളി സംരക്ഷണത്തില്‍ അന്താരാഷ്ട്ര പരിചയം നേടാന്‍ സാധിക്കുമെന്നും ഡോ. ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍നുഐമി ചൂണ്ടിക്കാട്ടി.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports16 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
