വെസ്റ്റ്ന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ മുന്‍ക്യാപ്റ്റന്‍ എം എസ് ധോണിയുടെയും(79 പന്തില്‍ പുറത്താവാതെ 78) ഓപ്പണര്‍ അജിങ്ക്യാ രഹാനെയുടെയും(72) മികവില്‍ ഇന്ത്യക്ക് ഗംഭീര വിജയം. ഇന്ത്യ അടിച്ചുകൂട്ടിയ 252 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് പക്ഷേ 38.1 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി.

ഇന്ത്യയുടെ കുല്‍ദീപ് യാദവും, അശ്വിനും മൂന്ന്് വിക്കറ്റ് വീതവും ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റും നേടി.വന്‍ഡീസ് നിരയില്‍ ജോസന്‍ മുഹമ്മദ് മാത്രമേ പിടിച്ചു 70 റണ്‍സെടുത്ത് പിടിച്ചു നിന്നുള്ളൂ.

പരമ്പരയില്‍ ഇന്ത്യ 2-0 മുന്നിട്ട് നില്‍ക്കുന്നു. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അടുത്ത മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.