ഐഎസ് തലവന്‍ അബു ബക്ര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഇറാനിലെ സമുന്നതനായ നേതാവ് അയത്തുല്ലാ അലി ഖമേനി ഇക്കാര്യം സ്ഥിതീകരിച്ചതായി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ബഗ്ദാദി കൊല്ലപ്പെട്ടന്ന ആരോപണം ശരിയാണെന്നു കുദ്ദ വക്താവ് അലി ഷിറാസി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടാതെ ഐഎസ് തീവ്രവാദത്തിനെതിരെ പോരാടുന്ന സഖ്യസേനയുടെ വക്താവും ഇക്കാര്യം സ്ഥിതീകരിച്ചു. ബഗ്ദാദി കൊല്ലപ്പെട്ടതിനൊ ജീവിച്ചിരിക്കുന്നതിനൊ ശക്തമായ തെളിവുകളില്ലെന്ന് വക്താക്കള്‍ പറഞ്ഞു.
ബഗ്ദാദി ജീവിച്ചിരുക്കന്നതിന് ശക്തമായ തെളിവുകളൊന്നുമില്ലെന്ന് പെന്റഗണ്‍ വക്താവ് റയാന്‍ ദില്ലന്‍ വ്യക്തമാക്കി. ബഗ്ദാദിയുടെ സ്വാധീനം ഇപ്പോള്‍ റാഖായിലും മൊസൂളിലും അനുഭവപ്പെടുന്നില്ല. ജീവനോടെയില്ല എന്ന വാദം ശക്തമാകുകയാണെന്നും പെന്റഗണ്‍ വ്യക്തമാക്കി. ബഗ്ദാദി കൊല്ലപ്പെട്ടെന്നത് നൂറുശതമാനം ശരിയാണെന്ന് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.