ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘രാജ്യത്ത് ജനാധിപത്യം മരിച്ചുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബര്‍ 20ന് നടന്ന കാര്‍ഷിക ബില്ലിലെ വോട്ടെടുപ്പില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന വാര്‍ത്ത പങ്കുവെച്ചായിരുന്നു പ്രതികരണം. ‘കര്‍ഷകര്‍ക്കുള്ള മരണ വാറണ്ടാണ് കാര്‍ഷിക ബില്ലുകള്‍. പാര്‍ലമെന്റിനകത്തും പുറത്തും അവരുടെ ശബ്ദം ഞെരിഞ്ഞമര്‍ന്നു. ഇന്ത്യയില്‍ ജനാധിപത്യം മരിച്ചുവെന്നതിന്റെ തെളിവാണിത്.’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ലോക്‌സഭയും രാജ്യസഭയും കടന്ന ബില്ലുകളില്‍ രാഷ്ട്രപതി രാനാംഥ് കോവിന്ദ് ഒപ്പുവെച്ചിരുന്നു. ഇതോടെ ബില്‍ നിയമമാകുകയും ചെയ്തു. അതേസമയം മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമായി.
Be the first to write a comment.