Culture
കെജ്രിവാളിന്റെ കുത്തിയിരിപ്പ് സമരത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം
ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജരിവാള്‍ നടത്തുന്ന സമരത്തില്‍ ആദ്യമായി പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാടകങ്ങള്‍ തുടരുമ്പോള്‍ ഡല്‍ഹിയിലെ ജനങ്ങളാണ് ഇരകളാകുന്നതെന്ന് രാഹുല്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ധര്‍ണ നടത്തുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ബിജെപി ധര്‍ണ നടത്തുന്നു. ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു. അരാജകത്തിന് എതിരെ കണ്ണടക്കുന്ന പ്രധാനമന്ത്രി കലാപത്തേയും വഴിവിട്ട പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുന്നു. ഈ നാടകം തുടരുമ്പോള്‍ ഡല്‍ഹിയിലെ ജനങ്ങളാണ് ഇരകളാകുന്നത്, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കെജ്രിവാളിന്റെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നിട്ടാണ് ആദ്യമായി സംഭവത്തില്‍ രാഹുല്‍ പ്രതികരിക്കുന്നത്.
Delhi CM, sitting in Dharna at LG office.
BJP sitting in Dharna at CM residence.
Delhi bureaucrats addressing press conferences.
PM turns a blind eye to the anarchy; rather nudges chaos & disorder.
People of Delhi are the victims, as this drama plays out.
— Rahul Gandhi (@RahulGandhi) June 18, 2018
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണസമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 12നാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ എ.എ.പി നേതാക്കള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് അരവിന്ദ് കെജ്രിവാള്, മനീഷ് സിസോഡിയ, ഗോപാല്‍ റായ് എന്നീ മന്ത്രിമാര്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് ആംആദ്മി പ്രവര്‍ത്തകര്‍ ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് പ്രകടനം നടത്തിയിരുന്നു.
അതേസമയം ഗവര്‍ണറുടെ വസതിയില്‍ പ്രതിഷേധിക്കുന്ന കെജ്രിവാളിനെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കുത്തിയിരിപ്പ് സമരത്തെ സമരമെന്ന് വിളിക്കാനാകില്ലെന്നും, ആരുടെയെങ്കിലും ഓഫീസിലോ വീട്ടിലോ കയറിച്ചെന്ന് സമരം ചെയ്യാന്‍ അധികാരമില്ലെന്നായിരുന്നു സമരത്തിനെതിരെ ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കോടതിയുടെ വിമര്‍ശനം.
കേന്ദ്രത്തിനെതിരെയുള്ള സമരം എന്ന നിലയില്‍ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കെജരിവാളിന് പിന്തുണയുമായെത്തിയിരുന്നു. അരവിന്ദ് കെജരിവാളിനു പിന്തുണ അറിയിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കെജ്രവാളിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
kerala
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്
ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര് കോര്പ്പറേഷന് എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.
ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.
news
നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്
കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്ട്ടിന് ആന്റണി (33), ബി. മണികണ്ഠന് (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന് ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.
വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്ട്ടിന് ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്ട്ടിന് കോടതിയോട് പറഞ്ഞു.
ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന് കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.
kerala
പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു
പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.
പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.
-
news1 day agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala1 day agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala5 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala1 day agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
