ന്യൂഡല്‍ഹി: ഫോട്ടോ എടുക്കുന്നതിനിടയില്‍ തെന്നി താഴെവീണ ഫോട്ടോഗ്രാഫര്‍ക്ക് രക്ഷകനായി രാഹുല്‍ഗാന്ധി. ഒഡീഷയിലെ ഭുവനേശ്വര്‍ എയര്‍പോട്ടിലാണ് സംഭവം.
തിരക്കിനിടയില്‍ ചിത്രമെടുക്കുന്നതിനിടെ കാല്‍തെന്നി ഫോട്ടോഗ്രാഫര്‍ പടവുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. രാഹുലിന്റെ സുരക്ഷാഉദ്യോഗസ്ഥര്‍ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിന് മുമ്പുതന്നെ രാഹുല്‍ഗാന്ധി പടവുകളിറങ്ങി വന്ന് ഫോട്ടോഗ്രാഫറെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വൈറലാവുകയാണിപ്പോള്‍.
അതേസമയം, ഈ വീഡിയോ മോദിയേയും താരതമ്യപ്പെടുത്തി ചിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 2013-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രസംഗിക്കുന്നതിനിന്റെ വീഡിയോ ആണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. പ്രസംഗിക്കുന്നതിനിടയില്‍ സുരക്ഷാഉദ്യോഗസ്ഥന്‍ താഴെവീഴുന്നു. എന്നാല്‍ തിരിഞ്ഞുനോക്കിയ മോദി പ്രസംഗം വീണ്ടും തുടരുകയാണുണ്ടായത്. ആരു താഴെവീണാലും മോദി പ്രസംഗം തുടരുമെന്നാണ് വീഡിയോക്കുള്ള ക്യാപ്ഷന്‍. ഇതാണ് രാഹുലും മോദിയും തമ്മിലുള്ള വ്യത്യാസമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ കമന്റുകള്‍.
Reminds me of pic.twitter.com/6Us9FQEmg2
— Zoo Bear (@zoo_bear) January 25, 2019
Be the first to write a comment.