ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബെംഗളൂരുവില്‍ പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയ ബി.ജെ.പിയുടെ തീരുമാനത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. അഴിമതിക്കേസില്‍ ജയിലില്‍ പോയ യെദിയൂരപ്പയെ എന്തിനാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയില്‍ എത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സോണിയ പൊതു റാലിയില്‍ പങ്കെടുക്കുന്നത്.