ജയ്പൂര്‍: രാജസ്ഥാനിലെ കിഷന്‍ഗഞ്ച് നിയോജക മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ല്‍നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്.

രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് കിഷന്‍ഗഞ്ച് നിയോജക മണ്ഡലം. റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വോട്ടിംഗ് യന്ത്രം കണ്ട നാട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് രണ്ട് ഉദ്.ാേഗസ്ഥരെ സസ്‌പെന്റ് ചെയ്തു.