പട്‌ന;ബലാത്സംഗ കേസില്‍ യുവാവിന് അപൂര്‍വ ശിക്ഷ വിധിച്ച ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പട്‌ന ഹൈക്കോടതി ഉത്തരവ്. മധുബാനിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായ അവിനാഷ് കുമാറിനെതിരെയാണ് കോടതി ഉത്തരവ്. കീഴകോടതിയുടെ ഉത്തരവ് വിവാദമായതിനു പിന്നലായാണ് ജഡ്ജിയെ തല്‍്ക്കാലം മാറ്റി നിര്‍ത്താന്‍ ഹൈക്കോടതി തീരുമാനിച്ചത്.

സംഭവം ഇങ്ങനെ

ബലാത്സംഗ കേസില്‍ 20 വയസുള്ള അലക്കു ജോലി ചെയ്യുന്ന ലലന്‍ കുമാറിനാണ് ജഡ്ജി അപൂര്‍വ ശിക്ഷ വിധിച്ചത്.ബലാത്സംഗ കേസില്‍ പിടിയിലായ പ്രതിക്ക് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങള്‍ സൗജ്യന്യമായി അലക്കി തേച്ചു കൊടുക്കാനാണ് ജാമ്യ വ്യവസ്ഥയായി കോടതി ഉത്തരവിട്ടിരുന്നത്. ആറു മാസം ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങള്‍ സൗജ്യന്യമായി അലക്കി തേച്ചു കൊടുക്കണം കൂടാതെ ജാമ്യത്തുക കെട്ടിവെയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.