ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് മൂന്നു മണിക്കൂറുകള്‍ക്കു മുമ്പെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് ന്യൂസിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
നവംബര്‍ എട്ടിന് വൈകിട്ട് എട്ടു മണിക്കാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയത്.

chhattisgarh-tops-in-fiscal-management-in-rbi-report_240114012343

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ആര്‍.ഗാന്ധി, എസ്.എസ് മുന്ദ്ര, എന്‍.എസ് വിശ്വനാഥന്‍, ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് എന്നിവര്‍ പങ്കെടുത്ത യോഗത്തിനു ശേഷം നവംബര്‍ എട്ടിന് വൈകിട്ട് 5.30നാണ് അസാധുവാക്കലിന് അംഗീകാരം നല്‍കിയത്. നോട്ടു പിന്‍വലിക്കലിന്റെ തുടര്‍ നടപടികള്‍ ഫലപ്രദമാകാത്തതിന്റെ പേരില്‍ റിസര്‍വ് ബാങ്കിനു നേരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവിട്ടത്. എന്നാല്‍ അസാധുവാക്കലുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നില്ല.