Connect with us

News

രാവിലെ റെക്കോര്‍ഡ് കുതിപ്പ്, ഉച്ചയ്ക്ക് നേരിയ ഇടിവ്; സ്വര്‍ണം പവന് 560 രൂപ കുറഞ്ഞു

രാവിലെ ഒറ്റയടിക്ക് 3,000 രൂപ വര്‍ധിച്ച് 1,19,320 രൂപയിലെത്തിയിരുന്നു

Published

on

കോഴിക്കോട്: ഇന്ന് രാവിലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്. രാവിലെ ഒറ്റയടിക്ക് 3000 രൂപ വര്‍ധിച്ച് പവന്‍ വില 1,19,320 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 560 രൂപ കുറഞ്ഞതോടെ നിലവിലെ പവന്‍ വില 1,18,760 രൂപയായി. ഗ്രാമിന് ഉച്ചയ്ക്ക് ശേഷം 70 രൂപ കുറഞ്ഞ് 14,845 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഇന്ന് ഔണ്‍സിന് 5000 ഡോളര്‍ എന്ന റെക്കോഡ് വില കടന്നിരുന്നു. നിലവില്‍ 104 ഡോളര്‍ വര്‍ധിച്ച് ഔണ്‍സിന് 5093 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം.

വെള്ളിവിലയിലും ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. വെള്ളിക്ക് 6.36 ശതമാനം വര്‍ധനവുണ്ടായി, ഔണ്‍സിന് 109.64 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോഴത്തെ വ്യാപാരം. സ്വര്‍ണവില 5000 ഡോളറിലെത്തുമ്പോള്‍ തിരുത്തല്‍ ഉണ്ടാകുമെന്ന പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും വില കുതിച്ചുയരുന്ന പ്രവണത തുടരുകയാണ്. ഔണ്‍സിന് 6600 ഡോളര്‍ വരെ സ്വര്‍ണവില ഉയരുമെന്നാണ് ധനകാര്യ സ്ഥാപനമായ ജെഫറീസ് പ്രവചിക്കുന്നത്.

ആഗോള രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് സമീപകാലത്ത് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തിലേക്ക് നീങ്ങുന്നതും വിലക്കയറ്റത്തിന് ശക്തി നല്‍കുന്നു.

kerala

മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം; കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇന്ന് പത്തനംതിട്ടയില്‍ വെച്ച് നടക്കുന്ന സിപിഐഎമ്മിന്റെ പാര്‍ട്ടി ജില്ലാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

Published

on

By

പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. അഴൂര്‍ ഗസ്റ്റ് ഹൗസിന് സമീപം വെച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജിതിന്‍ ജെ നൈനാന്‍ എന്നിവരാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയിലെ സ്വര്‍ണക്കൊള്ള അടക്കമുള്ള വിഷയത്തിലാണ് പ്രതിഷേധം ഉണ്ടായത്. ഇന്ന് പത്തനംതിട്ടയില്‍ വെച്ച് നടക്കുന്ന സിപിഐഎമ്മിന്റെ പാര്‍ട്ടി ജില്ലാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

 

Continue Reading

News

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

സംഭവത്തിന് പിന്നിൽ കുടുംബവഴക്കെന്ന് പ്രാഥമിക നിഗമനം

Published

on

By

കോട്ടയം: പാമ്പാടി അങ്ങാടി വയല്‍ പ്രദേശത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന് ജീവനൊടുക്കി. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പാമ്പാടി വെള്ളൂര്‍ അങ്ങാടി വയല്‍ മാടവന വീട്ടില്‍ ബിന്ദുവാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുധാകരനാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബിന്ദുവിന്റെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി, സുധാകരനെ അതേ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെ പ്രാഥമിക കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

News

അവസാന നിമിഷത്തില്‍ പൊലീസ്; ഹോട്ടല്‍ മുറിയില്‍ ആത്മഹത്യാശ്രമം തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി

മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

Published

on

By

കോഴിക്കോട്: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ കോഴിക്കോട് നടക്കാവ് പൊലീസ് സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയിലാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കാണാതായ യുവാവിന്റെ ടവര്‍ ലൊക്കേഷന്‍ നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് കൂത്തുപറമ്പ് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് എഎസ്‌ഐ പി. സുനീഷിന്റെ നേതൃത്വത്തില്‍ സിപിഒ എന്‍. നിഷോബും ഡ്രൈവര്‍ എം. മുഹമ്മദ് ജിഷാദും അടങ്ങിയ സംഘം അടിയന്തിരമായി അന്വേഷണം ആരംഭിച്ചു. എരഞ്ഞിപ്പാലം ശാസ്ത്രിനഗര്‍ മേഖലയില്‍ വ്യാപകമായി ഹോട്ടലുകളും ഹോസ്റ്റലുകളും പരിശോധിച്ചെങ്കിലും ആദ്യഘട്ടത്തില്‍ ഫലമുണ്ടായില്ല. അഞ്ച് കിലോമീറ്ററിലധികം കാല്‍നടയായി നടത്തിയ തിരച്ചിലിനിടെ നാട്ടുകാരും പൊലീസിനൊപ്പം ചേര്‍ന്നു. രണ്ടാംഘട്ട പരിശോധനയില്‍ കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ യുവാവിനെ തിരിച്ചറിഞ്ഞു.

മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോള്‍ പ്രതികരണമില്ലാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് കീഹോളിലൂടെ പരിശോധിച്ചപ്പോള്‍ ഫാനില്‍ കയറുകെട്ടാന്‍ ശ്രമിക്കുന്ന യുവാവിനെ കണ്ടു. ഉടന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി യുവാവിനെ താഴെയിറക്കി രക്ഷപ്പെടുത്തി. പ്രണയ നൈരാശ്യമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. മുറിയില്‍ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. പൊലീസ് നല്‍കിയ മാനസിക പിന്തുണയും പ്രചോദനപരമായ വാക്കുകളും യുവാവിനെ പിന്തിരിപ്പിക്കാന്‍ സഹായകമായി. വിവരം അറിഞ്ഞെത്തിയ വീട്ടുകാരോടൊപ്പം യുവാവിനെ സുരക്ഷിതമായി തിരിച്ചയച്ചു.

 

Continue Reading

Trending