Connect with us

kerala

‘കൂട്ടരാജി അവഹേളിക്കലായി; യോജിക്കാൻ കഴിയില്ല’; നടൻ അനൂപ് ചന്ദ്രൻ

ഈ കമ്മിറ്റിക്ക് വോട്ട് ചെയ്തവരെയും സാംസ്കാരിക മൂല്യത്തെ ബഹുമാനിക്കുന്നവരെയും അപഹേളിക്കുന്നതായി മാറി കൂട്ടരാജി

Published

on

താരസംഘടനയായ അമ്മയിലെ കൂട്ടരാജി എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് നടൻ അനൂപ് ചന്ദ്രൻ. ആരോപണ വിധേയരാണ് മാറിനിൽക്കേണ്ടത് എല്ലാവരും രാജിവെച്ചത് അവഹേളിക്കലായി മാറി. അതിനോട് യോജിക്കാനാവില്ലെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.

‘കൂട്ടരാജി എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല അത് ഞാൻ പ്രതീക്ഷിച്ചില്ല. ഈ കമ്മിറ്റിക്ക് വോട്ട് ചെയ്തവരെയും സാംസ്കാരിക മൂല്യത്തെ ബഹുമാനിക്കുന്നവരെയും അപഹേളിക്കുന്നതായി മാറി കൂട്ടരാജി. ആരോപണ വിധേയർ മാറി നിൽക്കട്ടെ എന്തിനാണ് എല്ലാവരും രാജിവെക്കുന്നത്?. ഇതിനോട് യോജിക്കാൻ കഴിയില്ല ഇത് അപമാനിക്കലാണ്’, അനൂപ് പറ‍ഞ്ഞു.

യോ​ഗത്തിൽ വിമർശനമുന്നയിച്ച ജ​ഗദീഷിനെതിരെയും അനൂപ് പ്രതികരിച്ചു. ജഗദീഷിന്റെ നിലപാടാണ് ദുരന്തമുണ്ടാക്കിയതെന്നും ഇപ്പോഴത്തെ സംഭവത്തിൽ അമ്മ ഭാരവാഹികളെ വിമർശിക്കാൻ ജഗദീഷിന് അവകാശമില്ലെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. മോഹൻലാലാണ് അമ്മ സംഘടനയുടെ നാഥൻ. അദ്ദേഹത്തിന്റെ നന്മയാണ് സംഘടനയെ നിലനിർത്തുന്നത്. ജഗദീഷിന്റേത് ക്യാമറ അറ്റൻഷൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമ്മയുടെ നേതൃത്വത്തിലേക്ക് ഇനി ശേഷിയുള്ളവർ വരട്ടെ. യുവ നേതൃനിര ഉണ്ടായാൽ നന്നായി. വനിതകൾ നേതൃനിരയിലേക്ക് കൂടുതൽ വരുന്നത് കൊള്ളാം പക്ഷേ അവർ യോഗങ്ങളിൽ എത്ര വരുന്നു എന്നത് പരിശോധിക്കണം. മുകേഷ് മാറിനിൽക്കണമോ എന്ന് സർക്കാർ തീരുമനിക്കട്ടെ. ആരോപണ വിധേയരായവർ മാറിനിൽക്കണമെന്നാണ് അഭിപ്രായം, അദ്ദേഹം വ്യക്തമാക്കി.

kerala

ചൂണ്ടയില്‍ കിട്ടിയത് 400 കിലോ തൂക്കമുള്ള സ്രാവ്; വിറ്റുപോയത് 80,000 രൂപയ്ക്ക്

ള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് 400 കിലോയോളം തൂക്കം വരുന്ന ‘അച്ചിണി സ്രാവി’നെ കരയ്‌ക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് കൂറ്റന്‍ സ്രാവ് കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വള്ളക്കാരുമായി സ്രാവ് കുറേ ദൂരം പാഞ്ഞുവെങ്കിലും ഒടുവില്‍ തൊഴിലാളികള്‍ കീഴടക്കി കരയിലെത്തിക്കുകയായിരുന്നു.

അതിരാവിലെ കടലില്‍ പോയ വള്ളക്കാര്‍ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ് കുരുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചേര്‍ന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ തീരത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് വള്ളത്തില്‍ നിന്നും സ്രാവിനെ കരയിലേക്കെത്തിക്കാനായത്.

സ്രാവിനായി നാല്‍പ്പതിനായിരം രൂപയില്‍ തുടങ്ങിയ ലേലം വിളി എണ്‍പതിനായിരത്തോളം രൂപയിലെത്തിയാണ് അവസാനിച്ചതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 79,400 രൂപ വരെ മത്സരിച്ച് ലേലം വിളി നടന്നു.

അച്ചിണി സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കാണാറുണ്ടെങ്കിലും ചൂണ്ടയില്‍ കുരുങ്ങുന്നത് അപൂര്‍വമാണ്. സമീപത്തെ മറ്റൊരു വള്ളക്കാരുടെ സംഘത്തിന്റെ ചൂണ്ടയിലും ഇത്തരത്തിലൊരു സ്രാവ് കുരുങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ വെട്ടിച്ച് അത് കടന്നുകളഞ്ഞു.

Continue Reading

crime

കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി

സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി

Published

on

തൃശൂര്‍:തൃശൂർ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പ്രമോദിനെ പൊലീസ് പിടികൂടി.

മാള കുരുവിലശ്ശേരിയിൽ ആണ് കൊലപാതകം നടന്നത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

crime

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

Published

on

കൊല്ലം: കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജീവിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്യാമ നിലത്തു വീണ് കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്ന് രാജീവ് പറഞ്ഞു.

Continue Reading

Trending