Connect with us

Culture

കൊലപാതക കാരണം റിയാസ് മൗലവി അറിയാത്ത കളിസ്ഥലത്തെ അനിഷ്ട സംഭവം

Published

on

പഴയ ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയുടെ(30) കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തുവെച്ചുണ്ടായ അനിഷ്ട സംഭവവും മര്‍ദ്ദനവുമാണെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. മര്‍ദ്ദനത്തില്‍ പ്രതികളില്‍ ഒരാളുടെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞതായും പറയുന്നു. ഇതിന് പ്രതികാരം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ മദ്യലഹരിയില്‍ ബൈക്കില്‍ പഴയ ചൂരിയില്‍ എത്തിയത്. മാര്‍ച്ച് 18ന് മീപ്പുഗിരിയില്‍ നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിനിടയിലുണ്ടായ പ്രശ്നത്തിനിടയിലാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിനിടയിലാണ് ഇതിലൊരാളുടെ പല്ല് കൊഴിഞ്ഞതെന്ന് പറയുന്നു. പിന്നീട് പ്രതികള്‍ ബൈക്കിലെത്തി വാള്‍വീശിയപ്പോള്‍ ഇവര്‍ക്ക് നേരെ കല്ലേറുണ്ടായതായും പ്രതികള്‍ തിരിച്ച് കുപ്പിയെറിഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സ്ഥലത്തുണ്ടായിരുന്ന ബന്തടുക്കയിലെ ഒരു പൊലീസുകാരന്‍ കണ്‍ട്രോള്‍റൂമില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി തെരച്ചില്‍ നടത്തിയപ്പോള്‍ ഒരു ബൈക്ക് പിടികൂടിയിരുന്നു. ഇത് മോഷ്ടിച്ചതാണെന്നും കണ്ടെത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രതികള്‍ പ്രതികാരം ചെയ്യാനിറങ്ങിയത്. ഒരാളെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ പോയത്. വഴിയില്‍ ആരെയെങ്കിലും കണ്ടാലും ഇവര്‍ അക്രമിക്കുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടയിലാണ് താന്‍ പോലുമറിയാത്ത കളിതര്‍ക്കത്തില്‍ റിയാസ് മൗലവി പ്രതികളുടെ കൊലക്കത്തിക്ക് ഇരയായത്.
കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം 25 വയസിന് താഴെയുള്ളവരാണ്. ഇതില്‍ ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20) ആണ്. രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിനും(19) മൂന്നാം പ്രതി കേളുഗുഡെ ഗംഗൈയിലെ അഖിലേഷ്(25) എന്ന അഖിലുമാണ്. മൂന്നുപേരും ഉറ്റസുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 20ന് വൈകിട്ട് ജോലി കഴിഞ്ഞ് അഖിലേഷ് ബിയറും ബ്രാണ്ടിയും വാങ്ങി താളിപ്പടുപ്പ് മൈതാനിയിലേക്ക് വന്നു. അജേഷ് സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ്. മൂവരും ബിയറും ബ്രാണ്ടിയും കുടിച്ച ശേഷം കഞ്ചാവും പുകച്ചു. അര്‍ധരാത്രിവരെ ഇവര്‍ ലഹരി ഉപയോഗം തുടര്‍ന്നതായി പൊലീസ് സൂചിപ്പിച്ചു. മദ്യപിച്ചു കഴിഞ്ഞാല്‍ കടുത്ത വര്‍ഗീയ ചിന്താഗതി ഉണ്ടാകുന്ന അജേഷ് താനിന്ന് ആരെയെങ്കിലും കൊല്ലുമെന്ന് മറ്റുള്ളവരോട് പറഞ്ഞു. കയ്യില്‍ കരുതിയിരുന്ന കത്തിയുമായി താളിപ്പടുപ്പു മുതല്‍ കേളുഗുഡെ വരെ നടന്നു പോയി. കൂടെ ഉണ്ടായിരുന്ന അഖിലേഷും നിധിനും ബൈക്കില്‍ പിന്തുടര്‍ന്നു. റോഡുകളെല്ലാം വിജനമായിരുന്നു. ബൈക്കിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിലാണ് അജേഷ് നടന്നുനീങ്ങിയത്. പഴയ ചൂരി പള്ളിയുടെ ബോര്‍ഡ് കണ്ട് അങ്ങോട്ട് നീങ്ങി. ഗേറ്റ് തുറന്ന അജേഷ് ആദ്യം പോയത് മദ്രസയിലേക്കായിരുന്നു. അവിടെ ആരെയും കണ്ടില്ല. അഖിലേഷ് ബൈക്കില്‍ തന്നെയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന നിധിന്‍ കല്ലുമായി പള്ളി കോമ്പൗണ്ടിലേക്ക് കടന്നു. മദ്രസാ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന റിയാസ് മൗലവി ഗ്രില്‍സ് തുറക്കുന്നതിന്റെ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോള്‍ കത്തിയുമായി ആക്രോശിച്ച് പാഞ്ഞടുക്കുന്ന അജേഷിനെയാണ് കണ്ടത്. ശബ്ദം കേട്ട് തൊട്ടടുത്തമുറിയിലുണ്ടായിരുന്ന ഖത്വീബ് വാതില്‍തുറന്ന് പുറത്തേക്ക് വന്നപ്പോള്‍ നിധിന്‍ കല്ലെറിഞ്ഞു. നിധിനെ ഖത്വീബ് കണ്ടിരുന്നതായും പൊലീസ് പറഞ്ഞു. ഇതോടെ ഖത്വീബ് വാതിലടച്ച് മൈക്കിലൂടെ അറിയിപ്പ് നല്‍കാന്‍ പോയപ്പോള്‍ അജേഷ് കൃത്യം നടത്തി നാട്ടുകാരെത്തും മുമ്പ് സുഹൃത്തുക്കളെയും കൂട്ടി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
കൊലയ്ക്ക് ശേഷം കത്തി കേളുഗുഡയിലെ ഒരു സ്വകാര്യവ്യക്തിയുടെ തോട്ടത്തിലാണ് ഒളിപ്പിച്ചുവെച്ചത്. ഇത് പിന്നീട് പ്രതികളുടെ സാന്നിധ്യത്തില്‍ പൊലീസ് കണ്ടെടുത്തു. അജേഷിന്റെ രക്തം പുരണ്ട വസ്ത്രവും കത്തിയും കണ്ടെടുത്തതായി അന്വേഷണ സംഘതലവനായ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസ് പറഞ്ഞു. കാസര്‍കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘അബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍.

Published

on

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല.മറിച്ച് ജനുവരി റിലീസ് ആയി എത്തും.

2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍. ഓസ്ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

Continue Reading

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Trending