Connect with us

kerala

പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി

ഗ്രീന്‍ഫീല്‍ഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ദേശീയപാത അതോറിറ്റിയില്‍ നിന്നും മറുപടി ലഭ്യമാക്കി എല്ലാ പരാതികളിലും തീര്‍പ്പ് കല്‍പിക്കും. പരാതികളിലെ തീര്‍പ്പിന് ശേഷമാകും അന്തിമ വിജ്ഞാപനമായ 3ഡി പുറത്തിറക്കുക. ഒരുമാസത്തിനകം 3ഡി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

Published

on

മലപ്പുറം: നിര്‍ദിഷ്ട പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ മലപ്പുറം ജില്ലയിലെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി. പാലക്കാട് – മലപ്പുറം ജില്ലാ അതിര്‍ത്തിയായ എടപ്പറ്റയില്‍ നിന്നുതുടങ്ങിയ ഗ്രീന്‍ഫീല്‍ഡ് അതിര്‍ത്തി നിര്‍ണയം 36 പ്രവൃര്‍ത്തി ദിനങ്ങള്‍ക്കുള്ളിലാണ് പൂര്‍ത്തിയായത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റെക്കോര്‍ഡ് വേഗത്തിലാണ് ജില്ലയിലെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കാനായത്. മലപ്പുറം – കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ വാഴയൂര്‍ പഞ്ചായത്തില്‍ ചാലിയാറിനോട് ചേര്‍ന്നാണ് ജില്ലയിലെ ഗ്രീന്‍ഫീല്‍ഡ് പാതയുടെ അവസാനത്തെ അതിര്‍ത്തിക്കുറ്റിയടിച്ചത്. ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ ജില്ലയിലെ അവസാന അതിര്‍ത്തിക്കുറ്റിയടിച്ചത്. ചടങ്ങില്‍ തഹസില്‍ദാര്‍ സി.കെ നജീബ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ കോമു കമര്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരായ റിട്ട. ഡെപ്യൂട്ടി കലക്ടര്‍ എന്‍. പ്രേമചന്ദ്രന്‍, റിട്ട. തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, കണ്‍സല്‍ടന്റായ ടി.പി.എഫ് എഞ്ചിനീയറിങ് ലിമിറ്റഡ് കേരള മാനേജര്‍ രതീഷ് കുമാര്‍, ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗത്തിലേയും ദേശീയപാത അതോറിറ്റിയിലേയും ഉദ്യോഗസ്ഥര്‍, സ്ഥലം ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രീന്‍ഫീല്‍ഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ദേശീയപാത അതോറിറ്റിയില്‍ നിന്നും മറുപടി ലഭ്യമാക്കി എല്ലാ പരാതികളിലും തീര്‍പ്പ് കല്‍പിക്കും. പരാതികളിലെ തീര്‍പ്പിന് ശേഷമാകും അന്തിമ വിജ്ഞാപനമായ 3ഡി പുറത്തിറക്കുക. ഒരുമാസത്തിനകം 3ഡി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ജില്ലയിലെ എടപ്പറ്റ, കരുവാരകുണ്ട്, തുവ്വൂര്‍, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, പോരൂര്‍, എളങ്കൂര്‍, കാരക്കുന്ന്, പെരകമണ്ണ, കാവനൂര്‍, അരീക്കോട്, മുതുവല്ലൂര്‍, ചീക്കോട്, വാഴക്കാട്, വാഴയൂര്‍ എന്നീ 15 വില്ലേജുകളിലൂടെയായി 52.85 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയപാത കടന്നുപോകുക. പദ്ധതിയ്ക്കായി 238 ഹെക്ടര്‍ ഭൂമിയാണ് ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് പാതയുടെ അതിര്‍ത്തി നിര്‍ണയത്തിനായി പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഓരോ 50 മീറ്ററിലും ഇരു വശത്തും 1057 വീതം അതിര്‍ത്തി കല്ലുകളാണ് സ്ഥാപിക്കുന്നത്. അതിര്‍ത്തി നിര്‍ണയത്തിനോടൊപ്പം ഓരോ സര്‍വ്വേ നമ്പറില്‍ നിന്നും എറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് കൃത്യമായി വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍വ്വെ ജോലികളും ഇതോടൊപ്പം പൂര്‍ത്തിയായി. ഡി.ജി.പി.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ സര്‍വേയാണ് അതിര്‍ത്തി നിര്‍ണയത്തിനും സ്‌കെച്ചുകള്‍ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നത്.

 

india

മുന്‍ കേന്ദ്ര നിയമ മന്ത്രി ശാന്തി ഭൂഷണ്‍ അന്തരിച്ചു

1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്നു.

Published

on

മുൻ കേന്ദ്ര നിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴിന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്നു.

1980-ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം 1986-ല്‍ ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. 2012 നവംബര്‍ 26-ന് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക അംഗമായി. 1980ല്‍ പ്രമുഖ എന്‍.ജി.ഒയായ ‘സെന്‍റര്‍ ഫോര്‍ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷന്‍’ സ്ഥാപിച്ചു.

1975 ജൂണില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയില്‍ എതിര്‍വിഭാഗമായ രാജ് നരെയ്നു വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ മകനാണ്.

Continue Reading

india

കോഴിക്കോട് പുഴയരികില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

ബോംബുകള്‍ പുതിയതും ഉഗ്ര സ്ഫോടന ശേഷിയുള്ളതായിരുന്നുവെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു

Published

on

കോഴിക്കോട്: പേരാമ്ബ്രയില്‍ അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൈതേരി റോഡില്‍ തോട്ടത്താങ്കണ്ടി പുഴയരികില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ പരിസരവാസിയാണ് പുഴയരികിലെ പുറമ്ബോക്ക് ഭൂമിയില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കണ്ടത്.

പേരാമ്ബ്ര പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളിയില്‍ നിന്ന് ബോംബ് സ്ക്വാഡെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സമീപത്തെ ക്വാറിയില്‍ വച്ച്‌ ബോംബുകള്‍ നിര്‍വീര്യമാക്കി.

ബോംബുകള്‍ പുതിയതും ഉഗ്ര സ്ഫോടന ശേഷിയുള്ളതായിരുന്നുവെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു. ആരാണ് ഇവിടെ വച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പേരാമ്ബ്ര പൊലീസ് അറിയിച്ചു.

Continue Reading

india

കണ്ണൂര്‍ അർബൻനിധി നിക്ഷേപ തട്ടിപ്പ് ; വായ്പ അനുവദിച്ചത് കുറച്ച് ഇപപാടുകാര്‍ക്ക് മാത്രം

  ധനകാര്യം സ്ഥാപനം എന്ന നിലയിൽ പ്രവർത്തിച്ച കാലയളിൽ ചുരുക്കം ഇടപാടുകാര്‍ക്ക് മാത്രമാണ് വായ്പ അനുവദിച്ചതെന്നും വിവരം.

Published

on

കണ്ണൂർ: മോഹന വാഗ്ദാനം നല്‍കി നിക്ഷേപകരില്‍ നിന്ന് കോടികൾ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ച അർബൻ നിധി, എനിടൈം മണി സ്ഥാപനങ്ങളിൽ നിക്ഷേപം സ്വീകരണം മാത്രമാണ് നടന്നിരുന്നതെന്ന് പൊലീസ്.  ധനകാര്യം സ്ഥാപനം എന്ന നിലയിൽ പ്രവർത്തിച്ച കാലയളിൽ ചുരുക്കം ഇടപാടുകാര്‍ക്ക് മാത്രമാണ് വായ്പ അനുവദിച്ചതെന്നും വിവരം.

12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ജീവനക്കാരെ ഉൾപ്പടെ ഉപയോഗിച്ച് കൂടുതൽ ഇടപാടുകാരെ സ്ഥാപനത്തിൽ പണം നിക്ഷേപിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഡയറക്ടർമാർക്കുണ്ടായിരുന്നത്. കുറച്ച് ഇടപാടുകാർക്ക് മാത്രമാണ്. ചെറിയ തുകൾ വായ്പ അനുദിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ധനകാര്യസ്ഥാപനം നടത്തുക എന്നതായിരുന്നില്ല പ്രതികളുടെ ഉദ്ദേശം. നിക്ഷേപം സ്വീകരിച്ച് ആ തുക ഉപയോഗിച്ച് സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനൊപ്പം മറ്റ് ബിസിനസുകൾ നടത്താനുമാണ് സ്ഥാപന ഡയറക്ടർമാരായ പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. ഒരു ധനകാര്യം സ്ഥാപനം പാലിക്കേണ്ട മാനദണ്ഡങ്ങൾ ഒന്നും തന്നെ ഇരു സ്ഥാപനങ്ങളും പാലിച്ചിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിട്ടുണ്ട്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 23 കേസുകൾ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് നേരത്തെ കൈമാറിയിരുന്നു. കേസിൽ റിമാന്റിൽ തുടരുന്ന രണ്ടാം പ്രതി ആൻറണി സണ്ണിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ കിട്ടിയാൽ തൃശ്ശൂരിൽ എത്തിച്ച് തെളിവെടുക്കും.

കള്ളപണം വെളുപ്പിക്കാൻ സ്ഥാപനങ്ങളെ ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വഷിക്കുന്നുണ്ട്. സ്ഥാപനത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ പണത്തെക്കുറിച്ചും ഭീമമായ തുക അർബൻനിധിയിൽ നിക്ഷേപിച്ചവരുടെ സാമ്പത്തിക ശ്രോതസുകളെക്കുറിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

Trending