തിരുവനന്തപുരം: ആര്‍എസ്എസ് വിട്ട് സിപിഎമ്മിലെത്തിയ ആര്‍എസ്എസ് നേതാവ് ഒരാഴ്ചക്കകം വീണ്ടും പഴയ താവളത്തിലേക്ക് തിരിച്ചുപോയി. നവംബര്‍ 27ന് സിപിഎമ്മില്‍ ചേര്‍ന്ന ഹിന്ദുഐക്യവേദി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പത്മകുമാറാണ് ആര്‍എസ്എസിലേക്ക് മടങ്ങിയത്.

സിപിഎമ്മിലേക്ക് പോയത് തെറ്റിപ്പോയെന്ന് പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് സിപിഎമ്മില്‍ ചേര്‍ന്ന വിവരം പത്മകുമാര്‍ അറിയിച്ചിരുന്നത്.