kerala
യോഗി ആദിത്യനാഥിനെക്കാള്‍ ആര്.എസ്.എസിന് വിശ്വാസം പിണറായിയെ; പൂരം കലക്കിയത് പോലെ പൊങ്കാലയും കലക്കുമെന്ന് കെ മുരളീധരന്
അന്‍വര്‍ അല്ല ബിനോയ് വിശ്വം ഉറഞ്ഞുതുള്ളിയാലും പിണറായി അത് ഊരി വക്കില്ല. അതു ഊരിയാല്‍ പിണറായി രാജ്ഭവനില്‍ പോയി രാജിവച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥിനെക്കാള്‍ ആര്.എസ്.എസിന് വിശ്വാസം പിണറായി വിജയനെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. എം.ആര് അജിത് കുമാറും പി.ശശിയും പിണറായി വിജയന്റെ കവചകുണ്ഡലങ്ങളാണ്. അന്‍വര്‍ അല്ല ബിനോയ് വിശ്വം ഉറഞ്ഞുതുള്ളിയാലും പിണറായി അത് ഊരി വക്കില്ല. അതു ഊരിയാല്‍ പിണറായി രാജ്ഭവനില്‍ പോയി രാജിവച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
പൂരം കലക്കി സുരേഷ് ഗോപിയെ ഡല്‍ഹിക്ക് അയച്ച പോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പൊലീസ് നല്കിയ റിപ്പോര്‍ട്ടില്‍ സിപിഐക്ക് വിശ്വാസം ഉണ്ടോയെന്നും മുരളീധരന് ചോദിച്ചു.
തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പൂരം കലക്കിയ ആള് തന്നെയാണ്. അതിനെപ്പറ്റി ജനയുഗം വ്യക്തമായി എഴുതിയിട്ടുണ്ട് . തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും ചേര്‍ന്ന് പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്നും മുരളീധരന് വ്യക്തമാക്കി.
-
india23 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF23 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala21 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala20 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india21 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala18 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

