Connect with us

kerala

യോഗി ആദിത്യനാഥിനെക്കാള്‍ ആര്‍.എസ്.എസിന് വിശ്വാസം പിണറായിയെ; പൂരം കലക്കിയത് പോലെ പൊങ്കാലയും കലക്കുമെന്ന് കെ മുരളീധരന്‍

അന്‍വര്‍ അല്ല ബിനോയ് വിശ്വം ഉറഞ്ഞുതുള്ളിയാലും പിണറായി അത് ഊരി വക്കില്ല. അതു ഊരിയാല്‍ പിണറായി രാജ്ഭവനില്‍ പോയി രാജിവച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

Published

on

യോഗി ആദിത്യനാഥിനെക്കാള്‍ ആര്‍.എസ്.എസിന് വിശ്വാസം പിണറായി വിജയനെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. എം.ആര്‍ അജിത് കുമാറും പി.ശശിയും പിണറായി വിജയന്റെ കവചകുണ്ഡലങ്ങളാണ്. അന്‍വര്‍ അല്ല ബിനോയ് വിശ്വം ഉറഞ്ഞുതുള്ളിയാലും പിണറായി അത് ഊരി വക്കില്ല. അതു ഊരിയാല്‍ പിണറായി രാജ്ഭവനില്‍ പോയി രാജിവച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

പൂരം കലക്കി സുരേഷ് ഗോപിയെ ഡല്‍ഹിക്ക് അയച്ച പോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ സിപിഐക്ക് വിശ്വാസം ഉണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.

തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പൂരം കലക്കിയ ആള്‍ തന്നെയാണ്. അതിനെപ്പറ്റി ജനയുഗം വ്യക്തമായി എഴുതിയിട്ടുണ്ട് . തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും ചേര്‍ന്ന് പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending