Connect with us

Culture

കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കെ.പി രാമനുണ്ണി നടത്തിയ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ആര്‍.എസ്.എസ് തടഞ്ഞു

Published

on

കണ്ണൂര്‍: കഠവ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്‍ കെ.പി രാമനുണ്ണി കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ നടത്തിയ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. .വിശ്വാസങ്ങള്‍ ലംഘിച്ചാണ് ശയന പ്രദക്ഷിണം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചാണ് ശയന പ്രദക്ഷിണം നടത്തിയതെന്ന് രാമനുണ്ണി പറഞ്ഞു.

കേരള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കെ.പി രാമനുണ്ണിയുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണം. അമ്പലക്കുളത്തില്‍ മൂന്ന് തവണ മുങ്ങി നിവര്‍ന്ന് രാമനുണ്ണി അമ്പലത്തിനുളളില്‍ കടന്നതോടെ ഒരു സംഘം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് നേരത്തെ തന്നെ അമ്പലത്തില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും നീക്കം ചെയ്ത ശേഷം രാമനുണ്ണി ശയന പ്രദക്ഷിണം പൂര്‍ത്തിയാക്കി. എല്ലാ ആചാരാനുഷ്ഠാനങ്ങളും പാലിച്ചാണ് ശയന പ്രദക്ഷിണം നടത്തിയതെന്ന് രാമനുണ്ണി പറഞ്ഞു. പരിപാടിക്ക് ശേഷം സംഘര്‍ഷമുണ്ടായേക്കാമെന്ന സൂചനയെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

Film

‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.

കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.

മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

Continue Reading

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Film

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍

ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.

Published

on

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ പരാതി നല്‍കാനൊരുങ്ങി ഒരു വിഭാഗം വനിതാ താരങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലത്തില്‍, കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വനിതാതാരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് സൂക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരനെതിരെ പരാതി നല്‍കാന്‍ വനിതാ താരങ്ങള്‍ നീക്കം നടത്തുന്നത്. അതേസമയം അമ്മ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍, കുക്കു പരമേശ്വരനെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണിതെന്നാരോപിച്ച് ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു. കുക്കു പരമേശ്വരനൊപ്പം നടന്‍ ഇടവേള ബാബുവിനെതിരെയും പരാതി നല്‍കാനുള്ള ചര്‍ച്ചകള്‍ വനിതാ താരങ്ങള്‍ക്കിടയില്‍ നടക്കുന്നു.
മുന്‍പ് മുഖ്യമന്ത്രിക്കും, സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും, വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും, ആദ്യം അമ്മയില്‍ തന്നെ വിഷയമുയര്‍ത്താനാണ് അവര്‍ തീരുമാനിച്ചത്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ അമ്മ ഭാരവാഹികള്‍ ഈ വിഷയം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

Continue Reading

Trending