Connect with us

india

ഹിജാബ് നിരോധനം; കേസില്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കും: സുപ്രീംകോടതി

ഫെബ്രുവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുകയാണെന്നും കേസ് ഉടന്‍ പരിഗണിച്ച് ഇടക്കാല വിധി പുറപ്പെടുവിച്ചാല്‍ പെണ്‍കുട്ടികള്‍ക്കു സഹായകമാവുമെന്നും മീനാക്ഷി അറോറ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിന് എതിരായ കേസില്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.

ഹിജാബ് കേസ് സീനിയര്‍ അഭിഭാഷക മീനാക്ഷി അറോറ മെന്‍ഷന്‍ ചെയ്തപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഫെബ്രുവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുകയാണെന്നും കേസ് ഉടന്‍ പരിഗണിച്ച് ഇടക്കാല വിധി പുറപ്പെടുവിച്ചാല്‍ പെണ്‍കുട്ടികള്‍ക്കു സഹായകമാവുമെന്നും മീനാക്ഷി അറോറ അറിയിച്ചു.

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലില്‍ സുപ്രീം കോടതി രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. അപ്പീലുകള്‍ തള്ളിയ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നു വിധിച്ചപ്പോള്‍ അതിന് എതിരായ വിധിയാണ് ജസ്റ്റിസ് സുധാംശു ധുലിയ നടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഞങ്ങളുടെ കുടുംബത്തെ എത്ര തവണ അപമാനിച്ചു : ചോദ്യമുയർത്തി പ്രിയങ്കയും

ഡൽഹിയിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ നടത്തുന്ന സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി

Published

on

ഞങ്ങളുടെ കുടുംബത്തെ പല തവണ ബി.ജെ.പി അപമാനിച്ചെന്നും അതൊന്നും കശ്മീരി പണ്ഡിറ്റുകളോടുള്ള അപമാനമായി തങ്ങൾ കണ്ടില്ലെന്നും പ്രിയങ്ക ഗാന്ധി. മോദി, മന്ത്രിമാർ , മുഖ്യമന്ത്രി എല്ലാം ഏതെല്ലാം തരത്തിൽ ഞങ്ങളെ ഇകഴ്ത്തി സംസാരിച്ചു. ഞങ്ങളെന്തെങ്കിലും പറഞ്ഞോ. രാഹുൽ എന്താണ് പറഞ്ഞത്? ജനങ്ങളുടെ പണം കൊള്ളയടിച്ചവരുടെ പേരല്ലേ . ഷെൽ കമ്പനികളെക്കുറിച്ച് നിങ്ങളെന്തു കൊണ്ട് മിണ്ടുന്നില്ല. ജനാധിപത്യത്തെ നിങ്ങൾ കൊന്നു. വിലക്കയറ്റം ഇത്രകണ്ട് മുമ്പുണ്ടായിട്ടുണ്ടോ . തൊഴിലില്ലായ്മ വർധിച്ചില്ലേ. ഭാരത് ജോഡോ യാത്രയിൽ ലക്ഷങ്ങൾ പങ്കെടുത്തു. രാഹുൽ വിദേശരാജ്യത്ത് ഇന്ത്യയെ അപമാനിച്ചെന്ന് പറയുന്നു. ആരാണ് രാജ്യത്തെ അപമാനിച്ചുകൊണ്ടിരിക്കുന്നത് ? കോൺഗ്രസ് ജനറൽ സെക്രട്ടറി ചോദിച്ചു. ഡൽഹിയിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ നടത്തുന്ന സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

Continue Reading

EDUCATION

കേന്ദ്രീയവിദ്യാലയ ശാസ്‌‌ത്രപ്രദർശന പേരിൽനിന്നും നെഹ്‌റുവിനെ പുറത്താക്കി

പുതിയ പേര് ആർഎസ്‌എസിന്റെ വിദ്യാർഥി സംഘടനയായ എബിവിപിയുമായി സാദൃശ്യം തോന്നിക്കുന്നതാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്

Published

on

കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി നടത്തുന്ന ജവഹർലാൽ നെഹ്‌റു നാഷണൽ സയൻസ്‌ മാത്തമാറ്റിക്‌സ്‌ ആൻഡ്‌ എൻവെയർമെന്റ്‌ എക്‌സിബിഷന്റെ പേര്‌ കേന്ദ്ര സർക്കാർ മുന്നറിയില്ലാതെ മാറ്റി. ഇനി മുതൽ എക്‌സിബിഷന്റെ പേര്‌ രാഷ്ട്രീയ ബാൽ വൈജ്‌ഞാനിക്‌ പ്രദർശനി (ആർ ബിവിപി) എന്നായിരിക്കുമെന്ന്‌ കാണിച്ച്‌ കേന്ദ്ര വിദ്യാലയ ആസ്ഥാനത്തുനിന്ന്‌ എല്ലാ റീജ്യണൽ ഓഫീസുകളിലേക്കും സർക്കുലർ നൽകി. പുതിയ പേര് ആർഎസ്‌എസിന്റെ വിദ്യാർഥി സംഘടനയായ എബിവിപിയുമായി സാദൃശ്യം തോന്നിക്കുന്നതാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
കേന്ദ്രീയ വിദ്യാലയം സ്ഥാപിച്ച കാലം മുതൽ നടത്തുന്ന സയൻസ്‌ എക്‌സിബിഷന്റെ പേര്‌ സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ച് മാറ്റിയതിനെതിരെ അധ്യാപകരും വിദ്യാർഥികളും പ്രതിഷേധിച്ചു.

Continue Reading

india

ഡൽഹിയിൽ സമരത്തിന് അനുമതിയില്ല: വിലക്ക് ലംഘിച്ച് കോൺഗ്രസ് സത്യാഗ്രഹം ആരംഭിച്ചു

ക്രമസമാധാന പ്രശനം ഉന്നയിച്ചു സത്യാഗ്രഹത്തിന് ദൽഹി പോലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ചതാണ് സത്യാഗ്രഹം നടക്കുന്നത്.

Published

on

.രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നടത്തുന്ന സത്യാഗ്രഹ സമരം ഡൽഹിയിലെ രാജ്ഘട്ടിന് മുൻപിൽ ആരംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ക്രമസമാധാന പ്രശനം ഉന്നയിച്ചു സത്യാഗ്രഹത്തിന് ദൽഹി പോലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ചാണ് സത്യാഗ്രഹം നടക്കുന്നത്.

സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും സത്യാഗ്രഹം സംഘടിപ്പിക്കാൻ ആഹ്വനം ചെയ്തിട്ടുണ്ട് തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കിലാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്

Continue Reading

Trending