ന്യൂഡല്‍ഹി: ഭാര്യ കരീന കപൂറിനും മകന്‍ തൈമൂര്‍ അലി ഖാനുമൊന്നിച്ച് നിമിഷങ്ങള്‍ ചെലവഴിക്കുന്നതാണ് ബോളിവുഡ് താരം സെയ്ഫലി ഖാന് ഇപ്പോള്‍ ഏറെ പ്രിയം. ഇവര്‍ക്കുമൊപ്പം സന്തോഷ്ട കുടുംബം നയിക്കുന്ന സെയ്ഫ് മുമ്പൊരു അഭിമുഖത്തില്‍ മുന്‍ഭാര്യ അമൃത സിങിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. താന്‍ ഷാരുഖ് ഖാനല്ലെന്നും തന്റെ കൈയില്‍ അത്ര പൈസയില്ലെന്നുമുള്ള സെയ്ഫിന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. അമൃത സിങുമായി പിരിഞ്ഞ സംഭവമാണ് അന്ന് താരം അഭിമുഖത്തിനിടെ ഓര്‍ത്തെടുത്തത്.

saif-and-amrita-wedding

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍: ‘അഞ്ചു കോടി രൂപയാണ് അമൃതക്ക് കൊടുക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. അതില്‍ രണ്ടര കോടി രൂപ നേരത്തെ കൈമാറിയിട്ടുണ്ട്. പതിനെട്ടു വയസാകുന്നതു വരെ മാസത്തില്‍ ഒരു ലക്ഷം രൂപയും നല്‍കുന്നുണ്ട്. ഞാന്‍ ഷാരൂഖാനൊന്നുമല്ല, എന്റെ കൈയില്‍ അത്ര പൈസയുമില്ല. ബാക്കി തുക നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. സിനിമകളിലൂടെയും മറ്റും ഞാന്‍ അതിനാവശ്യമായ പണം കണ്ടെത്തും’- സെയ്ഫ് പറയുന്നു. അമൃതയുമായി പിരിഞ്ഞ സെയ്ഫ് തന്റെ സുഹൃത്ത് റോസയെക്കുറിച്ചും അന്നത്തെ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.

saif-ali-khan-with-his-ex-wife-amrita-singh

ഷാരുഖിന്റെ ഭാര്യ ഗൗരിയെ പോലെ സിനിമാമേഖലയില്‍ ഇല്ലാത്ത ഒരാളെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് അന്ന് സെയ്ഫ് പറഞ്ഞിരുന്നു. എന്നാല്‍ അമൃതയെ പോലെ ഇപ്പോഴത്തെ ഭാര്യ കരീനയും സിനിമയില്‍ സജീവമാണെന്നും സിനിമയില്‍ നിന്ന് പങ്കാളിയെ തെരഞ്ഞെടുക്കില്ലെന്ന് പറഞ്ഞ സെയ്ഫ് എന്തിനു കരീനയെ വിവാഹം ചെയ്തുവെന്നും ചോദിച്ചാണ് പലരും പഴയ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ഷെയര്‍ ചെയ്യുന്നത്.