Connect with us

kerala

ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് തന്നെയാണ് സജി ചെറിയാനും പറഞ്ഞത്; ആര്‍.എസ്.എസ് അയച്ച നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു; വിഡി സതീശന്‍

ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെ പുകഴ്ത്താനാണ് പത്രസമ്മേളനത്തില്‍ കോടിയേരിയും ശ്രമിച്ചത്.

Published

on

ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് തന്നെയാണ് സജി ചെറിയാനും പറഞ്ഞതെന്നും ആര്‍.എസ്.എസ് അയച്ച നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സില്‍ പറയുന്ന ഇതേ കാര്യങ്ങള്‍ തന്നെയാണ് സജി ചെറിയാനും പറഞ്ഞത്. ആര്‍.എസ്.എസിന് ഭരണഘടനയോടുള്ള സമീപനവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായിരുന്ന സജി ചെറിയാന്റെയും പ്രസ്താവനകള്‍ ഒന്നുതന്നെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്? ആര്‍.എസ്.എസ് അയച്ച നോട്ടീസിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. നോട്ടീസ് അയച്ചത് ആരെ ഭയപ്പെടുത്താനാണ്? അതൊക്കെ കൈയ്യില്‍ വച്ചാല്‍ മതി. ഏത് നിയമനടപടിയും നേരിടാന്‍ തയാറാണ്. പുസ്തകത്തിലെ പേജ് ഉദ്ധരിച്ചാണ് ഇക്കാര്യം പറഞ്ഞത് അദ്ദേഹം പറഞ്ഞു.

ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെ പുകഴ്ത്താനാണ് പത്രസമ്മേളനത്തില്‍ കോടിയേരിയും ശ്രമിച്ചത്. ഭരണഘടനാവിരുദ്ധ പരാമര്‍ശവും അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ശില്‍പികള്‍ക്ക് എതിരായ അധിക്ഷേപവും സജി ചെറിയാന്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. പറഞ്ഞത് ശരിയാണെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നുമാണ് രാജി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പത്രസമ്മേളനത്തിലും പറഞ്ഞത്. പറഞ്ഞത് തള്ളിപ്പറയാത്ത സജി ചെറിയാനെ കോടിയേരി ബാലകൃഷ്ണനും ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. ഭരണഘടനയെ തള്ളിപ്പറഞ്ഞയാള്‍ ജനാധിപത്യത്തിന്റെ ഉത്തമമാതൃകയാണെന്നാണ് പറയുന്നത്. മന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ ഭരണഘടനയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് പറയാന്‍ സജി ചെറിയാനോട് സി.പി.എം നിര്‍ദ്ദേശിക്കണമായിരുന്നു. പരാമര്‍ശം തെറ്റാണെന്ന് വ്യക്തതയോടെ പറയാന്‍ സി.പി.എമ്മും ഇതുവരെ തയാറായിട്ടില്ല. ഒരു മന്ത്രി രാജിവച്ച് പോയിട്ടും അതേക്കുറിച്ച് ഒന്നും പറയാത്ത ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അദ്ദേഹം തനിക്ക് ഇഷ്ടമുള്ളത് മാത്രമെ സംസാരിക്കൂ. ഇഷ്ടമില്ലാത്ത കാര്യങ്ങളില്‍ മുഖ്യമന്ത്രി മൗനം ആയുധമാക്കിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

കെ.കെ രമയ്ക്ക് എതിരായ എളമരം കരീമിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. ഒറ്റുകാശ് കൊണ്ടാണ് എം.എല്‍.എ ആയതെന്ന് പറയുന്നത് ജനപ്രതിനിധിയെ അപമാനിക്കലാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍.എയെ അപമാനിച്ചത് സ്ത്രീവിരുദ്ധവും അപലപനീയവുമാണ്. പി.ടി ഉഷയെക്കുറിച്ചും എളമരം കരീം നടത്തിയത് മോശം പരാമര്‍ശമാണ്. കേരളത്തിന്റെ അഭിമാനമായ പി.ടി ഉഷ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ സന്തോഷമുണ്ട്. നാല് പതിറ്റാണ്ട് കാലം കായികമേഖലയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്താണ് പി.ടി ഉഷ. അങ്ങനെയുള്ള ഒരാളെ എളമരം കരീം അപമാനിക്കരുതായിരുന്നു അദ്ദേഹം സൂചിപ്പിച്ചു.

എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനുള്ള കഴിവ് പൊലീസിനുണ്ട്. എന്നാല്‍ പൊലീസിന്റെ കൈയ്യും കാലും കെട്ടപ്പെട്ടിരിക്കുകയാണ്. ശരിക്കുള്ള പ്രതിയെ പിടിച്ചാല്‍ സി.പി.എമ്മിനും സര്‍ക്കാരിനും ദോഷകരമായി മാറും. സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളവരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിഷ്പക്ഷരായ ഉദ്യോഗസ്ഥനെ നിയോഗിച്ചാല്‍ 24 മണിക്കൂറിനകം പ്രതി പിടിയിലാകും. പ്രതി എ.കെജി സെന്ററിന് സമീപം തന്നെയുണ്ട് അദ്ദേഹം പറഞ്ഞു.

യൂത്ത് കേണ്‍ഗ്രസ് ചിന്തന്‍ ശിവിറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരാതി തന്റേതല്ലെന്നും അങ്ങനെയൊരു പരാതി ഇല്ലെന്നും പെണ്‍കുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ പെണ്‍കുട്ടിയുടെ കൂടി സാന്നിധ്യത്തിലാണ് ആരോപണവിധേയനായ ആള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയെ അസംഭ്യം പറഞ്ഞ് അപമാനിച്ചത്. അതാണ് ശ്രദ്ധയില്‍പ്പെടുത്തിയതെന്നും പെണ്‍കുട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട്. പരാതി ലഭിച്ചാല്‍ പൊലീസിന് കൈമാറും. സി.പി.എമ്മിനെ പോലെ ആഭ്യന്തര കമ്മിറ്റിയുണ്ടാക്കി പരാതി പരിഹരിക്കുന്ന സമീപനം കോണ്‍ഗ്രസിനില്ല. സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്ന പരാതി വ്യാജമാണെന്ന് പെണ്‍കുട്ടി തന്നെയാണ് പറയുന്നത്. അതേക്കുറിച്ചും അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ പരാതി പെണ്‍കുട്ടിയുടേതാണെങ്കില്‍ പൊലീസിന് കൈമാറും അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് നഗരസഭയില്‍ പൂജിച്ച താമര വിതരണം ചെയ്ത ബിജെപിക്കെതിരെ തെര.കമ്മീഷന് പരാതി

നഗരസഭയില്‍ 19-ാം വാര്‍ഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്തതയാണ് പരാതി.

Published

on

പാലക്കാട് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നഗരസഭയില്‍ 19-ാം വാര്‍ഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്തതയാണ് പരാതി.

സ്ഥാനാര്‍ഥിക്കും , ചീഫ് ഇലക്ഷന്‍ ഏജന്റിനും എതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ജോയിന്‍ കണ്‍വീനര്‍ ഹരിദാസ് മച്ചിക്കന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Continue Reading

kerala

രണ്ടാംഘട്ട വോട്ടെടുപ്പ്; മികച്ച പോളിംഗ്, ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.

Published

on

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കെ ആദ്യ മൂന്നു മണിക്കൂറില്‍  20.13 പോളിംഗ് ശതമാനം രേഖപ്പെടുത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്.

വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പലയിടത്തും വോട്ടിങ് മെഷീന്‍ തകരാറിലായത് പോളിംഗിനെ കാര്യമായി ബാധിച്ചു. പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നെങ്കിലും ചിലയിടങ്ങളില്‍ വോട്ടര്‍മാര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു.

രാവിലെ തന്നെ പലയിടത്തും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. നൂറിലേറെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ കാരണം പോളിംഗ് തടസ്സപ്പെട്ടു. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന്‍ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്.

പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീന്‍ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. കാസര്‍കോട് ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്‌കൂളിലെ ബൂത്ത് ഒന്നില്‍ മെഷീന്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം വോട്ടിംഗ് വൈകി.

മലപ്പുറം എ ആര്‍ നഗര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തിലും പോളിംഗ് മെഷിന്റെ തകരാര്‍ കാരണം വോട്ടെടുപ്പ് തുടങ്ങിയിട്ടില്ല. കൊടിയത്തൂര്‍ പഞ്ചായത്തിലും വോട്ടിങ് മെഷീന്‍ തകരാറിലായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ബൂത്ത് രണ്ടില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി. തുടക്കത്തില്‍ വോട്ടിങ് നടന്നിരുന്നു പിന്നീട് തകരാറിലാകുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാര്‍ഡ് ബൂത്ത് ഒന്നില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. ഇതുവരെ മോക്ക് പോളിംഗ് നടത്താന്‍ ആയില്ല. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് 2 ലും മെഷീന്‍ തകരാറിലായി.

 

 

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ 327513 പേര്‍ വോട്ട് രേഖപ്പെടുത്തി

കണ്ണൂര്‍ ജില്ലയില്‍ ഒമ്പതര മണി കഴിഞ്ഞതോടെ 15.68% പോളിങ് രേഖപ്പെടുത്തി.

Published

on

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഏഴ് വടക്കന്‍ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

കണ്ണൂര്‍ ജില്ലയില്‍ ഒമ്പതര മണി കഴിഞ്ഞതോടെ 15.68% പോളിങ് രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 327513 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകള്‍: 167561 – 14.91% (ആകെ : 11,25,540), വോട്ട് ചെയ്ത പുരുഷന്മാര്‍: 159951- 16.58% (ആകെ : 9,66,454), വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ്: 1, 11.11% (ആകെ : 09)

ബ്ലോക്ക് പഞ്ചായത്തുകള്‍: പയ്യന്നൂര്‍: 15.71%, കല്യാശ്ശേരി: 16.22%, തളിപ്പറമ്പ്: 16.12%, ഇരിക്കൂര്‍: 15.33%, കണ്ണൂര്‍: 15.59%, എടക്കാട്: 17.57 %, കുത്തുപറമ്പ്: 14.64%, പാനൂര്‍: 15.55% , ഇരിട്ടി: 15.25%, പേരാവൂര്‍: 15.64% എന്നിങ്ങനെയാണ് പോളിങ് ശതമാനം. മുനിസിപ്പാലിറ്റികള്‍: തളിപ്പറമ്പ്: 16.28%, കൂത്തുപറമ്പ്: 15.08%, പയ്യന്നൂര്‍: 15.95%, തലശ്ശേരി: 13.75%, ശ്രീകണ്ഠാപുരം: 16.73%, പാനൂര്‍: 11.35%, ഇരിട്ടി: 16.13%, ആന്തൂര്‍: 21.51% പോളിങ് രേഖപ്പെടുത്തി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 12.39% പോളിങ് നടന്നു.

അതേസമയം യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.

‘ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാകും. പ്രതികള്‍ക്ക് സിപിഎം സംരക്ഷണം നല്‍കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ട അതേ ട്രെന്‍ഡാണ് ഉള്ളതെന്നും മലബാറില്‍ പോളിങ് ഊര്‍ജിതമായിരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങള്‍ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോര്‍പറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

Trending