ലക്‌നൗ: സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹൃദയ സ്തംഭനത്തെ തുടര്‍ന്നു മരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മരണം. ആലാപൂര് സ്ഥാനാര്‍ത്ഥി ചന്ദ്രശേഖര്‍ കനൗജ്ജാ ആണ് മരിച്ചത്. മണ്ഡലത്തിലെ അംബേദ്കര്‍ നഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ചന്ദ്രശേഖറിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവിലെ എംഎല്‍എ ഭിം പ്രസാദ് സോനാകറിനെതിരെയാണ് ചന്ദ്രശേഖര്‍ മത്സരരംഗത്തുണ്ടായിരുന്നത്. രണ്ടാംഘട്ടത്തിലാണ് ആലാപൂരില്‍ വോട്ടെടുപ്പ് നടക്കുന്നത്.