Connect with us

kerala

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

അതേസമയം അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സരിത നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നു.

Published

on

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വയനാട് സീറ്റില്‍ മത്സരിക്കാന്‍ താന്‍ നല്‍കിയ ഹര്‍ജി റദ്ദാക്കിയതിനെതിരെയാണ് സരിതയുടെ ഹര്‍ജി. വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സരിതയുടെ ആവശ്യം.

ഇതേ ആവശ്യവുമായി സരിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സോളാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നത്.

അതേസമയം അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സരിത നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നു. അമേത്തിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സരിതക്ക് 569 വോട്ടുകളാണ് ലഭിച്ചത്.

kerala

‘സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ്, പക്ഷെ അയാളുടെ പാര്‍ട്ടിയായ ബി.ജെ.പിയെ ഇഷ്ടമല്ല’: ശ്രീനിവാസൻ

തൃപ്പൂണിത്തുറയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Published

on

അടിസ്ഥാനപരമായി താന്‍ ജനാധിപത്യത്തിന് എതിരാണെന്ന് നടന്‍ ശ്രീനിവാസന്‍. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ട്. ആരു ജയിച്ചാലും അവര്‍ ജനത്തിന് എതിരാണ്. ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവും ഇല്ല. സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ്, പക്ഷെ അയാളുടെ പാര്‍ട്ടിയായ ബി.ജെ.പിയെ ഇഷ്ടമല്ല. തൃപ്പൂണിത്തുറയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് സോക്രട്ടീസ് മരിച്ചേനെയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

”ഏത് പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കും. ഞാന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ട്. അതുകൊണ്ടാണ് എനിക്ക് താല്‍പര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ആദ്യ മോഡല്‍ ഉണ്ടായത് ഗ്രീസിലാണെന്ന് പറഞ്ഞു. നമ്മളേക്കാള്‍ ബുദ്ധിയുണ്ടെന്ന് കരുതുന്ന സോക്രട്ടീസ് അന്ന് പറഞ്ഞത്, കഴിവുള്ളവരെ ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നു, പക്ഷേ ഈ വോട്ട് ചെയ്യുന്നവര്‍ക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്. അതു തന്നെയാണ് പ്രശ്‌നം. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട്, വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. വിലകൂടിയ വിഷം കഴിക്കുന്നത് ആര്‍ഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്.

ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ഞാന്‍ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ മോശമായിട്ട് പറഞ്ഞപ്പോള്‍, ദുബൈയില്‍ നിന്ന് ലീവിനു വന്ന ഒരാള്‍ ചോദിച്ചു, എന്തെങ്കിലും ഒരു വ്യവസ്ഥിതിയില്ലാതെ എങ്ങനെ ശരിയാകുമെന്ന്. ഞാന്‍ പറഞ്ഞു, ദുബൈയില്‍ നിന്ന് വന്ന ഒരാള്‍ എന്നോട് ഇങ്ങനെ ചോദിക്കരുത്. ദുബൈയിലുള്ള ഭരണാധികാരി ജനാധിപത്യ വിശ്വാസിയാണോ? ഏതെങ്കിലും പാര്‍ട്ടിയുടെ ആളാണോ? ഒന്നുമല്ലല്ലോ. നാടിനോടും ജനങ്ങളോടും അല്‍പം സ്‌നേഹം വേണം.” ശ്രീനിവാസന്‍ പറഞ്ഞു.

‘സുരേഷ് ?ഗോപി എനിക്ക് വ്യക്തിപരമായി ഇഷ്ടമുളള ആളാണ്. പക്ഷെ, അദ്ദേഹത്തിന്റെ പാര്‍ട്ടിയോടൊന്നും എനിക്ക് താത്പര്യമില്ല’ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

വെയിലിനെ വകവെക്കാതെ വോട്ടര്‍മാര്‍; ഉച്ചവരെ 40 ശതമാനം പോളിങ്‌

20 ലോക്‌സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു.

Published

on

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ 40 ശതമാനത്തിനടുത്താണ് പോളിങ്. രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി.

20 ലോക്‌സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിര്‍വഹിക്കുക.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കുടുംബത്തോടൊപ്പമെത്തി വോട്ടുരേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായിയിലും വി.ഡി. സതീശന്‍ പറവൂരും രാവിലെ തന്നെ എത്തി സമ്മതിദാനാവകാശം നിര്‍വഹിച്ചു.

ഒരുമാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള പ്രമുഖര്‍ രാവിലെ തന്നെ കുടുംബസമേതം പോളിങ് ബൂത്തിലെത്തി.

എറണാകുളം പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളജില്‍ 109-ാം ബൂത്തിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വോട്ട്. മലപ്പുറം പാണക്കാട്ടെ ബൂത്തിലായിരുന്നു മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കും വോട്ട്. സംസ്ഥാനത്ത് യുഡിഎഫ് ആത്മവിശ്വാസത്തിലാണെന്ന് നേതാക്കള്‍ പറഞ്ഞു.

 

 

Continue Reading

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

Trending