മക്ക: ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സഊദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

വിദേശങ്ങളില്‍ നിന്ന് എത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്. സഊദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. സഊദിയില്‍ നിന്ന് ഹജ്ജിനെത്തുന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.