Connect with us

kerala

സ്കൂൾ ഗ്രൗണ്ട് ഉപയോഗം, പുതിയ സർക്കാർ ഉത്തരവ് പിൻവലിക്കണം: മുസ്‌ലിം യൂത്ത് ലീഗ്

സ്കൂൾ ഗ്രൗണ്ടുകൾ സ്കൂൾ പ്രവൃത്തി സമയത്തിന് ശേഷം കായിക ആവശ്യങ്ങൾക്കായി മറ്റുള്ളവരും ഉപയോഗിക്കുന്നത് റദ്ദാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

Published

on

കോഴിക്കോട് : സ്കൂൾ ഗ്രൗണ്ടുകൾ സ്കൂൾ പ്രവൃത്തി സമയത്തിന് ശേഷം കായിക ആവശ്യങ്ങൾക്കായി മറ്റുള്ളവരും ഉപയോഗിക്കുന്നത് റദ്ദാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. താരങ്ങൾക്ക് പരിശീലനം നടത്താനും കായിക ക്ഷമത ഉറപ്പാക്കുന്നതിനും വേണ്ടി 2006 ൽ ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി മുഹമ്മദ് ബഷീറാണ്  സ്കൂൾ ഗ്രൗണ്ടുകൾ യുവജനങ്ങൾക്ക് കായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഉത്തരവ് ഇറക്കിയത്.

ഇത് ഉപയോഗപ്പെടുത്തി നിരവധി സ്കൂൾ കളിസ്ഥലങ്ങളിൽ പരിശീലനവും മൽസരങ്ങളും നടന്ന് വന്നിരുന്നു. ഗ്രാമങ്ങളിലുൾപ്പെടെ കായിക വികസനത്തിനാവശ്യമായ ഗ്രൗണ്ടുകൾ ഇല്ലാതായ സാഹചര്യം ഉണ്ടായപ്പോൾ പൊതുജനങ്ങൾക്ക് കളിക്കാൻ അവസരം നഷ്ടപ്പെട്ടു. പല കളിസ്ഥലങ്ങളും പാർപ്പിടങ്ങളും വാണിജ്യ കേന്ദ്രങ്ങളുമായി മാറിയ സാഹചര്യം വന്നപ്പോൾ ഉയർന്നു വന്ന ആവശ്യം പരിഗണിച്ചാണ് യു.ഡി.എഫ് സർക്കാർ സ്കൂൾ ഗ്രൗണ്ടുകൾ കായിക പ്രേമികൾക്ക് ഉപയോഗിക്കാനുള്ള ഉത്തരവ് കൊണ്ട് വന്നത്. എന്നാൽ ഇത് റദ്ദാക്കിയ ഇപ്പോഴത്തെ സർക്കാർ ഉത്തരവ് കായിക താരങ്ങളോടുള്ള വെല്ലുവിളിയാണെന്നും കായിക മേഖലയെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഉത്തരവ് പിൻവലിച്ച് കായിക പ്രേമികളുടെ ആശങ്ക അകറ്റിയില്ലെങ്കിൽ  സർക്കാറിനെതിരെയുള്ള പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി, നിയമലംഘനം ചൂണ്ടിക്കാട്ടി ഗതാഗത സെക്രട്ടറിയുടെ നടപടി

നിയമലംഘനം ചൂണ്ടികാട്ടി ബസിനെതിരെ കടുത്ത നടപടികളാണ് എംവിഡി കൈ കൊണ്ടിരുന്നത്.

Published

on

റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. കോഴിക്കോട് സ്വദേശിയായ കെ കിഷോര്‍ എന്നയാളുടെ പേരില്‍ ആയിരുന്നു പെര്‍മിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നല്‍കിയിരിക്കുകയായിരുന്നു. നിരന്തരം നിയമലംഘനം നടത്തിയെന്ന കാരണത്താലാണ് പെര്‍മിറ്റ് റദ്ദാക്കിയതെന്ന് ഗതാഗത സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നിയമലംഘനം ചൂണ്ടികാട്ടി ബസിനെതിരെ കടുത്ത നടപടികളാണ് എംവിഡി കൈ കൊണ്ടിരുന്നത്. പെര്‍മിറ്റ് റദ്ദാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോര്‍ട്ടര്‍ ടി വിയോട് സ്ഥിരീകരിച്ചിരുന്നു.

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ചുമത്താം.

ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്തുന്നത് കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Continue Reading

kerala

കണ്ണൂരില്‍ കിണറ്റില്‍ നിന്ന് വനംവകുപ്പ് മയക്കുവെടി വച്ച് പുറത്തെത്തിച്ച പുലി ചത്തു

നാളെ വയനാട്ടില്‍ പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

Published

on

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ പുലി ചത്തു. കിണറ്റില്‍ നിന്ന് മയക്കുവെടി വച്ച പിടികൂടിയ പുലിയെ കൂട്ടിലാക്കി അല്‍പസമയത്തിനകമാണ് പുലി ചത്തതായി കണ്ടെത്തിയത്. നാളെ വയനാട്ടില്‍ പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

വയനാട്ടില്‍ നിന്നുള്ള ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിണറ്റില്‍ നിന്നും പുലിയെ പുറത്തെത്തിക്കാന്‍ പുലിയെ മയക്കുവെടി വച്ചിരുന്നത്. വല ഉപയോഗിച്ച് പുലിയെ പകുതിയോളം ഉയര്‍ത്തിയ ശേഷമാണ് മയക്കുവെടി വച്ചിരുന്നത്.

ഇന്നലെ രാത്രിയോടെയാണ് പുലി കിണറ്റില്‍ വീണിരുന്നത്. പുലിയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും കൂട്ടിലേക്ക് മാറ്റി കുറച്ച് സമയത്തിനുശേഷം തന്നെ പുലിയുടെ ആരോഗ്യസ്ഥിതി മോശമാകുകയും പുലി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

വനാതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് പുലി പെരിങ്ങത്തൂരിലെ ജനവാസമേഖലയിലെത്തിയത്. രാത്രിയോടെ വീടിന്റെ കിണറ്റില്‍ വീഴുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കിണറ്റില്‍ വീണ ഒരു കരടിയെ മയക്കുവെടി വച്ചതോടെ കരടി മുങ്ങിച്ചത്ത സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് ഈ സംഭവവും നടക്കുന്നത്. പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമ മരണകാരണം വ്യക്തമായി അറിയാനാകൂ.

Continue Reading

Health

തിരുവനന്തപുരത്ത് 10 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്

കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നാണ് കണക്ക്.

Published

on

ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ കിടത്തി ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നാണ് കണക്ക്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാന്‍ വിശദ പരിശോധന നടത്തും.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. കാറ്റഗറി ബിയില്‍പ്പെട്ട രോഗികളെയാണ് ഇപ്പോള്‍ കണ്ടെത്തുന്നതില്‍ അധികവും.

ലക്ഷണങ്ങളുമായെത്തുന്നവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. പ്രായമായവരിലും മറ്റ് അസുഖങ്ങള്‍ ഉള്ളവരിലും ആണ് രോഗബാധ കൂടുതല്‍. വാക്സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Continue Reading

Trending