തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന. സകൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേരും.

ഡിസംബര്‍ 17ന് തിരുവനന്തപുരത്താണ് യോഗം. പൊതു പരീക്ഷയുള്ള 10, 12 ക്ലാസുകള്‍ ജനുവരിയില്‍ തുറക്കാനാവുമോ എന്നാണ് യോഗത്തില്‍ ചര്‍ച്ചയാവുക. കോവിഡ് സ്ഥിതി വിലയിരുത്തിയ ശേഷമാകും തീരുമാനം.

10, 12 ക്ലാസുകളിലെ അധ്യാപകരോട് ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 50 ശതമാനം അധ്യാപകര്‍ ഒന്നിടവിട്ട ദിവസങ്ങളിലെത്തും.