മുംബൈ: പാക് ക്രിക്കറ്റ് താരം സഖ്‌ലൈന്‍ മുഷ്താഖിന് ജന്മദിനാശംസകള്‍ നേര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കു നേരെ രൂക്ഷമായ സൈബര്‍ ആക്രമണം. സഖ്‌ലൈന്‍ മുഷ്താഖിനോടൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ജന്മദിനാശംസകള്‍ നേര്‍ന്ന സച്ചിനു നേരെയാണ് അധിക്ഷേപം നിറഞ്ഞ കമന്റുകള്‍ വന്നത്. ഇന്നലെ ചെയ്ത ട്വീറ്റിനെ തുടര്‍ന്നാണ് സൈബര്‍ ആക്രമണം.

നേരത്തേ ഷാഹിദ് അഫ്രീദിയുടെ ദുരിതാശ്വാസ കാമ്പയിനിന് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

1995 മുതല്‍ 2004 വരെ പാകിസ്താനായി കളത്തിലിറങ്ങിയ സഖ്‌ലൈന്‍ 169 ഏകദിനങ്ങളില്‍ നിന്നായി 288 വിക്കറ്റുകളും 49 ടെസ്റ്റുകളില്‍ നിന്നായി 208 വിക്കറ്റുകളും നേടിയിട്ടുണ്ട്.