Connect with us

kerala

മുഖ്യമന്ത്രി സ്പീക്കറെ ഭീഷണിപ്പെടുത്തി ചെയറിന്റെ നിക്ഷ്പക്ഷത ഇല്ലാതാക്കിയെന്ന് ഷാഫി പറമ്പിൽ

സഭാ ടി.വി. യെ പാർട്ടി ടി.വി.യാക്കി മാറ്റിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

Published

on

മുഖ്യമന്ത്രി സ്പീക്കറെ ഭീഷണിപ്പെടുത്തി ചെയറിന്റെ നിക്ഷ്പക്ഷമായ പ്രവർത്തനം ഇല്ലാതാക്കിയിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
ഷാഫി പറമ്പിൽ എം.എൽ.എ കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനകീയവിഷയങ്ങൾ അടിയന്തരപ്രമേയമായി അവതരിപ്പിക്കാനുള്ള അവകാശംപോലും നിഷേധിക്കുകയാണ്. ഇതാണ് സംഘർഷത്തിലേക്ക് വഴിവയ്‌ക്കുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സഭാ ടി.വി. യെ പാർട്ടി ടി.വി.യാക്കി മാറ്റിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

kerala

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് 240 രൂപ വർധിച്ചു

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6635 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53080 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കൂടി.

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലിൽ തുടർച്ചയായി സ്വർണവില പല തവണ റെക്കോർഡ് തിരുത്തുന്നത് കണ്ടിരുന്നു. പിന്നാലെ ഏപ്രിൽ 19ന് സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.

സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. ടീനേജുകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്. ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങൾ വലിയതോതിൽ വിപണിയിൽ ലഭ്യമാകുന്നു.

Continue Reading

kerala

വി. മുരളീധരൻ പക്ഷം തോൽപിക്കാൻ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രൻ; ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ ചേരിപ്പോര്‌

. ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും പരസ്യപ്രസ്താവനയില്‍ പ്രകാശ് ജാവഡേക്കര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു.

Published

on

ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ ഭിന്നിപ്പ്‌. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നേതാക്കള്‍ ചേരിതിരിഞ്ഞു വാക്പോര് നടത്തി. ആലപ്പുഴയില്‍ വി. മുരളീധരന്‍ പക്ഷം തോല്‍പിക്കാന്‍ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കോര്‍ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതില്‍ അതൃപ്തിയറിയിച്ച് കൃഷ്ണദാസ് പക്ഷം യോഗം ബഹിഷ്‌കരിച്ചു. ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും പരസ്യപ്രസ്താവനയില്‍ പ്രകാശ് ജാവഡേക്കര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു.

വി. മുരളീധരനെതിരെ കടുത്ത ആരോപണമാണ് ശോഭ യോഗത്തില്‍ ഉന്നയിച്ചത്. ആലപ്പുഴയില്‍ തന്നെ തോല്‍പ്പിക്കാന്‍ മുരളീധരപക്ഷം ശ്രമിച്ചെന്ന് അവര്‍ ആരോപിച്ചു. അതേസമയം, അതൃപ്തിയുമായി കൃഷ്ണദാസ് പക്ഷം നേതാക്കള്‍ സംസ്ഥാന നേതൃയോഗത്തില്‍നിന്ന് വിട്ടുനിന്നു. പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണു യോഗം ബഹിഷ്‌ക്കരിച്ചത്. കോര്‍ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതിലാണ് അതൃപ്തി.

കോര്‍ കമ്മിറ്റിക്കുശേഷം നേതൃയോഗമെന്നതാണ് പതിവ്. തെരഞ്ഞെടുപ്പ് വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ ആദ്യം കോര്‍ കമ്മിറ്റി ചേരണം. എന്നാല്‍, ഇതിനു വിരുദ്ധമായാണ് ഇത്തവണ ആദ്യം നേതൃയോഗം ചേര്‍ന്നത്. നേതൃയോഗത്തിനുശേഷം ഇന്നുതന്നെ കോര്‍ കമ്മിറ്റി ചേരാനും ആലോചനയുണ്ട്.

അതേസമയം, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും ശോഭ സുരേന്ദ്രനെയും ജാവഡേക്കര്‍ വിമര്‍ശിച്ചതും ശ്രദ്ധേയമായി. ശോഭയുടെ തുറന്നുപറച്ചിലില്‍ ജാവഡേക്കര്‍ അതൃപ്തി പരസ്യമാക്കി. പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നായിരുന്നു വിമര്‍ശനം. നേതാക്കള്‍ പലരുമായും ചര്‍ച്ച നടത്തും. അത് തുറന്നുപറയുന്നത് കേരളത്തില്‍ മാത്രമാണ്. കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞുവെന്നും ജാവഡേക്കര്‍ ചോദിച്ചു.

മറ്റ് പാര്‍ട്ടിയിലുള്ളവര്‍ ഇനി ചര്‍ച്ചയ്ക്ക് തയാറാകുമോയെന്നും ജാവഡേക്കര്‍ തുടര്‍ന്നു. കൂടിക്കാഴ്ച നടന്നെന്ന് സമ്മതിച്ച കെ. സുരേന്ദ്രന്റെ നടപടിയും ശരിയല്ല. ദേശീയ നേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പ്രകാശ് ജാവഡേക്കര്‍ വിമര്‍ശിച്ചു.

 

Continue Reading

kerala

ഐസിയു പീഡനക്കേസ്; ഡോക്ടര്‍ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി

Published

on

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി.പീഡനക്കേസില്‍ ഡോ.പ്രീതി തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത ആവിശ്യപ്പെട്ടിട്ടും കമ്മിഷണര്‍ നല്‍കിയില്ല.ഇതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണര്‍ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു.

അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐജി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഡോ.പ്രീതിക്കെതിരായ പരാതിയില്‍ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending