Connect with us

crime

ഷാബാ ഷരീഫ് വധക്കേസ്; മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി, മുഖ്യപ്രതിക്ക് 11 വർഷവും 9 മാസവും തടവുശിക്ഷ

ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി.

Published

on

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 11 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചു. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ 6വർഷം 9 മാസം തടവും ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ.

കൂടാതെ 2 ലക്ഷം രൂപ പിഴയും നൽകണം. മറ്റ് രണ്ട് പേരും 15000 രൂപ വീതം പിഴയടക്കണം. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി. കേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു.

2020 ഒക്ടോബർ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ആഗസ്ത് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്.

പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫും കൂട്ടാളിയും വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വർഷത്തിൽ അധികം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടര്‍ന്നു.

മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതോടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പിന്‍ബലവും അടഞ്ഞു. എന്നാൽ ഷാബാ ഷരീഫിന്റെ തലമുടിയുടെ ഡിഎൻഎ പരിശോധന ഫലം കേസിൽ നിർണായകമായി.

ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്‍റെ സാക്ഷിമൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി. കേസിൽ ആകെ 13 പ്രതികൾക്കെതിരെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിടികൂടാനുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.

crime

ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

crime

ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍

ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.

ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഇപ്പോഴും വീട്ടിൽ പരിശോധന നടക്കുന്നു. സംഘത്തിൽ ഒരാൾ കൂടിയുണ്ട് അയാൾക്കായി അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending